ജി.എസ്.ടി കുടിശ്ശിക കിട്ടാത്തത്


  • പ്രതിസന്ധിക്ക് കാരണം:ധനമന്ത്രി
തിരുവനന്തപുരം: സ ംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയും ട്രഷറി നിയന്ത്രണവും സംബന്ധിച്ച അടിയന്തര പ്രമേയ നോട്ടീസിന് അവതരണ അനുമതി ഇറങ്ങിപ്പോയി. സംസ്ഥാനം സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക് നീങ്ങുകയാണെന്ന് ചൂണ്ടിക്കാട്ടി വി.ഡി. സതീശനാണ് നോട്ടീസ് നല്‍കിയിരുന്നത്. അതേസമയം, ജിഎസ്ടി കുടിശിക കിട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ധനമന്ത്രി തോമസ് ഐസക് മറുപടി നല്‍കി. കേരളത്തിലേതു പോലെ മാന്ദ്യവിരുദ്ധ പാക്കേജ് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലുമില്ലെന്ന് ധനമന്ത്രി പറഞ്ഞു. മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അവതരണ അനുമതി നിഷേധിച്ചു. ഇതേ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍നിന്നും ഇറങ്ങിപ്പോയി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍