സ്ത്രീധന മരണങ്ങളല്ല സ്ത്രീധന കൊലപാതകങ്ങളാണ്; ടൊവീനോ തോമസ്


സ്ത്രീധനത്തിന്റെ പേരില്‍ നടക്കുന്ന മരണങ്ങള്‍ കേവലം മരണങ്ങളല്ല മറിച്ച് കൊലപാതകങ്ങളാണെന്ന് നടന്‍ ടൊവീനോ തോമസ്. ടൊവീനോ ഫേസ്ബുക്കില്‍ പങ്കുവെച്ച ഈ വര്‍ഷത്തെ സ്ത്രീധന വിരുദ്ധ ദിനാചരണത്തെ സംബന്ധിക്കുന്ന പേസ്റ്റിലാണ് ഇക്കാര്യം പറഞ്ഞത്. പാലക്കാട് അഹല്യ ഹെല്‍ത്ത് ഹെറിറ്റേജ് ആന്‍ഡ് നോളജ് വില്ലേജിലാണ് സംസ്ഥാനതല സ്ത്രീധന വിരുദ്ധ ദിനാചരണം നടക്കുന്നത്. വിവാഹം കച്ചവടമല്ലെന്നും സ്ത്രീകള്‍ വിലപേശി വിനിമയം ചെയ്യപ്പെടേണ്ട കമോഡിറ്റികള്‍ അല്ലെന്നുമുള്ള വസ്തുതയും ആശയവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് ഈ വര്‍ഷത്തെ സംസ്ഥാനതല സ്ത്രീധന വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചിരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍