അജഗജാന്തരം' ഒരുങ്ങുന്നു; ആന്റണി വര്‍ഗീസ് നായകന്‍

ടിനു പാപ്പച്ചന്‍ ആന്റണി വര്‍ഗീസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന 'അജഗജാന്ത ര'ത്തി ന്റെ ചിത്രീകരണം ആരംഭിച്ചു. ആന്റണി വര്‍ഗീസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ വാര്‍ത്ത ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. പേരില്‍ തന്നെ വ്യതസ്തത പുലര്‍ത്തുന്ന ചിത്രത്തിനായ് ആരാധകര്‍ ഏറെ പ്രതീക്ഷയിലാണ്. 'സ്വാതന്ത്ര്യം അര്‍ദ്ധരാത്രി'ക്കു ശേഷം ടിനു പാപ്പച്ചനും ആന്റണി വര്‍ഗീസും ഒന്നിക്കുന്നു എന്ന പ്രത്യേകതയും സിനിമക്കുണ്ട്.കിച്ചു ടെല്ലസും വിനീത് വിശ്വവും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. സില്‍വര്‍ ബേ സ്റ്റുഡിയോസിന്റെ ബാനറില്‍ ഇമ്മാനുവേല്‍ ജോസഫും അജിത് തലപ്പിള്ളിയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ ചായാഗ്രഹണം നിര്‍വഹിക്കുന്നത് ജിന്റോ ജോര്‍ജാണ്. ആന്റണി വര്‍ഗീസിനു പുറമേ ചെമ്പന്‍ വിനോദ്, അര്‍ജുന്‍ അശോക്, സാബുമോന്‍, സുധി കോപ്പ, ലുക്ക് മാന്‍, ജാഫര്‍ ഇടുക്കി, കിച്ചു ടെല്ലസ്, സിനോജ് വര്‍ഗീസ്, വിനീത് വിശ്വം, ബിറ്റോ ഡേവിസ്, രാജേഷ് ശര്‍മ്മ, ടിറ്റോ വില്‍സണ്‍, വിജ്‌ലീഷ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ലിജോജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ വെള്ളിത്തിരയിലെത്തിയ ജല്ലിക്കെട്ടാണ് ആന്റണി വര്‍ഗീസ് അവസാനം അഭിനയിച്ച സിനിമ. ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ സിനിമയായതു കൊണ്ടു തന്നെ ആന്റണി വര്‍ഗീസ് ചെറിയ കാലയളവിനിടയില്‍ പ്രേക്ഷകരുടെ ഇഷ്ടതാരമായ് മാറി. താരത്തിന്റെ തമിഴ് അരങ്ങേറ്റത്തെ സംബദ്ധിച്ച് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രത്തില്‍ ആന്റണി വര്‍ഗീസ് വില്ലനായെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍