വിധിയില്‍ തൃപ്തിയില്ല, സമാധാനം പുലര്‍ത്തുക: മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്

ന്യൂഡല്‍ഹി: ബാബരി കേസില്‍ സുപ്രീം കോടതി അഞ്ചംഗ ബെഞ്ചിന്റെ വിധിയില്‍ തൃപ്തരല്ലെന്നും നീതി ലഭിച്ചുവെന്ന് കരുതുന്നില്ലെന്നും മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്. ബോര്‍ഡ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയും അഭിഭാഷകരും യോഗം ചേര്‍ന്ന് റിവ്യൂ ഹരജി നല്‍കുന്നതടക്കമുള്ള ഭാവികാര്യങ്ങള്‍ തീരുമാനിക്കുമെന്നും സമാധാനം പുലര്‍ത്താന്‍ രാജ്യത്തെ ജനങ്ങളോട് ആവശ്യപ്പെടുന്നതായും ലോ ബോര്‍ഡ് അഭിഭാഷകന്‍ സഫര്‍യാബ് ജീലാനി മാധ്യമങ്ങളോട് പറഞ്ഞു.കോടതിയുടെ കണ്ടെത്തല്‍ നീതിയാണെന്ന് കരുതുന്നില്ല. പക്ഷേ, വിധിയെ ബഹുമാനിക്കുന്നു. ജഡ്ജിമാരുടെ തീരുമാനത്തില്‍ പിഴവുകള്‍ സംഭവിക്കാമെന്നും റിവ്യൂ നല്‍കുക എന്നത് അവകാശമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനങ്ങളോട് സമാധാനം പുലര്‍ത്താന്‍ ആഹ്വാനം ചെയ്ത അദ്ദേഹം പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും പാടില്ലെന്നും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍