ജൈത്രയാത്രയ്ക്കു തുടക്കമിട്ടത് ദാദ: കോഹ്‌ലി

 തിരുവനന്തപുരം: വിന്‍ഡീസി നെതിരായ ഇന്ത്യയുടെ ടി20 ടീം പ്രഖ്യാപിച്ചപ്പോള്‍ സഞ്ജു സാംസണിനെ പരിഗണിക്കാത്ത തിനെതിരെ ആരാധകര്‍ രംഗ ത്തെത്തി. ബംഗ്ലാദേശിനെ തിരായ ടി20 ടീമില്‍ താരത്തെ ഉള്‍പ്പെടുത്തിയിരുന്നു. വിജയ് ഹസാരെ ട്രോഫിയില്‍ ഡബിള്‍ സെഞ്ച്വറി അടക്കം മിന്നുന്ന പ്രകടനം കാഴ്ചവച്ച ശേഷമായിരുന്നു സഞ്ജുവിന്റെ ദേശീയ ടീമിലേക്കുള്ള വരവ്. എന്നാല്‍, ബംഗ്ലാദേശിനെതിരെ ഒരു മത്സരത്തില്‍ പോലും സഞ്ജുവിനെ കളിപ്പിച്ചില്ല.ദയനീയ പരാജയമായിട്ടും ഋഷഭ് പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തി. എന്നാല്‍, സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്താ ത്തിതില്‍ കടുത്ത പ്രതികണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ പങ്കുവയ്ക്കുന്നത്. മലയാളി ക്രിക്കറ്റ് ആരാധകരില്‍ നിന്ന് സഞ്ജുവിനെ പിന്തുണച്ചും ബി.സി.സി.ഐയെ രൂക്ഷമായി വിമര്‍ശിച്ചുമുള്ള പ്രതികരണങ്ങളാണ്. പിന്നാലെ പ്രതികരണ വുമായി സഞ്ജു രംഗത്തെത്തി. ഫേസ്ബുക്കില്‍ ഒരു സ്‌മൈലി മാത്രമാണ് താരം പങ്കുവച്ചത്. നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ. ഇതുവരെ എണ്ണായിരത്തിലധികം പ്രതികരണങ്ങളാണ് ലഭിച്ചത്. ആയിരത്തോളം കമന്റും ഇരുന്നൂറ്റന്‍പതോളം ഷെയറും ഈ പോസ്റ്റിനു ലഭിച്ചത്. ചീഫ് സെലക്ടര്‍ എം.എസ്.കെ. പ്രസാദിന്റെ നേതൃത്വത്തില്‍ കൊല്‍ക്കത്തയില്‍ ചേര്‍ന്ന സെലക്ഷന്‍ കമ്മിറ്റിയാണ് ടീം പ്രഖ്യാപനം നടത്തിയത്. ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയില്‍ നിന്ന് വിട്ടുനിന്നിരുന്ന വിരാട് കൊഹ്‌ലി വിന്‍ഡീസിനെതിരെ ഏകദിനത്തിലും ട്വന്റി20യിലും ക്യാപ്ടന്‍സി ഏറ്റെടുക്കും. പേസര്‍മാരായ മുഹമ്മദ് ഷമിയും ഭുവനേശ്വര്‍ കുമാറും ട്വന്റി20 ടീമിലേക്ക് തിരിച്ചെത്തി. ബംഗ്‌ളാദേശിനെതിരെ ട്വന്റി20യില്‍ അരങ്ങേറ്റം കുറിച്ച ആള്‍ റൗണ്ടര്‍ ശിവം ദുബയ്ക്ക് ഏകദിന ടീമിലേക്കും അവസരം നല്‍കി.
കുല്‍ദീപ് യാദവും ട്വന്റി20 ടീമില്‍ ഇടം പിടിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍