ബിഎസ്എന്‍എല്‍ വിആര്‍എസ്: അപേക്ഷ 92,000 കവിഞ്ഞു

ന്യൂഡല്‍ഹി: ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ എന്നീ കമ്പനികളിലെ 92,000 ജീവനക്കാര്‍ സ്വമേധയാ വിരമിക്കല്‍ പദ്ധതി (വിആര്‍എസ്)യില്‍ ചേരാന്‍ അപേക്ഷിച്ചു. അപേക്ഷ ഡിസംബര്‍ മൂന്നുവരെ സമര്‍പ്പിക്കാം. ബിഎസ്എന്‍എലിലെ ഒന്നരലക്ഷം ജീവനക്കാരില്‍ ഒരു ലക്ഷം പേര്‍ വിആര്‍എസിന് അര്‍ഹതയുള്ളവരാണ്. ജനുവരി 31നാണു വിആര്‍എസ് പ്രകാരം പിരിയേണ്ടത്.ജീവനക്കാരില്‍ ഭൂരിപക്ഷം പിരിയുന്നതോടെ ബിഎസ്എന്‍എലിനു ശമ്പളച്ചെലവില്‍ 7000 കോടി രൂപ ലാഭിക്കാനാകും. അടുത്ത മുന്നുവര്‍ഷത്തിനുള്ളില്‍ ആസ്തികള്‍ വിറ്റ് 37,000 കോടി രൂപ സന്പാദിക്കാനും ബിഎസ്എന്‍എല്‍ ഉദ്ദേശിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍