രാജ്യത്ത് ശൈശവ വിവാഹം കൂടുന്നു കേരളത്തില്‍ അഞ്ചുവര്‍ഷത്തിനിടെ 66 കേസുകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് ശൈശവ വിവാഹം വര്‍ദ്ധിച്ചുവരുന്നെന്ന് റിപ്പോര്‍ട്ട്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളാണ് ഏറ്റവും മുന്നില്‍. തമിഴ്‌നാട്ടിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.രണ്ടാമത് കര്‍ണാടക. കേന്ദ്രവനിതാശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണിത്. ശൈശവ വിവാഹ നിരോധന നിയമപ്രകാരം 2013 മുതല്‍ 2017 വരെ രാജ്യത്താകെ 1516 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 2017ലാണ് ഏറ്റവും കൂടുതല്‍ 395 .കേരളത്തില്‍ അഞ്ചുവര്‍ഷത്തിനിടെ 66 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അസമിലാണ് കൂടുതല്‍. അരുണാചല്‍ പ്രദേശ്, മേഘാലയ, മണിപ്പുര്‍,സിക്കിം, മിസോറാം, നാഗാലാന്‍ഡ് എന്നിവിടങ്ങളില്‍ ഒരു കേസും രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ല. ത്രിപുരയില്‍ 6 കേസുകള്‍. ജമ്മുകശ്മീര്‍, ഗോവ, ദാമന്‍ ദിയു, ദാദ്ര നഗര്‍ഹവേലി,ലക്ഷദീപ് എന്നിവിടങ്ങളിലും ഒരു കേസും രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍