സംസ്ഥാന സ്‌കൂള്‍ കായികോത്സവം 5 ദിവസമാക്കും

കണ്ണൂര്‍: അടുത്തവര്‍ഷം മുതല്‍ ,സംസ്ഥാന സ്‌കൂള്‍ കായികോത്സവം അഞ്ച് ദിവസമാക്കാനും ഫ്‌ലഡ് ലിറ്റില്‍ നടത്താനും പൊതുവിദ്യാഭ്യാസ വകുപ്പ് കായിക വിഭാഗം സര്‍ക്കാരിന് ശുപാര്‍ശ നല്‍കും. കാലാവസ്ഥാ പ്രശ്‌നങ്ങളും വര്‍ദ്ധിച്ചുവരുന്ന പരിക്കുകളും കണക്കിലെടുത്താണ് മീറ്റിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിനായി ശുപാര്‍ശ നല്‍കുന്നത് .പ്രധാന ശുപാര്‍ശകള്‍,ഫ്‌ലഡ്‌ലിറ്റില്‍ മത്സരം നടത്തുക,കായികോത്സവം അഞ്ച് ദിവസമാക്കുക,ദിവസവുമുള്ള മത്‌സരങ്ങളുടെ എണ്ണം കുറയ്ക്കുക, ഒരു സമയം ഒരു ത്രോ മത്സരം മാത്രം,സബ് ജില്ലാ മത്സരങ്ങള്‍ ഒഴിവാക്കി വിദ്യാഭ്യാസ ജില്ലകള്‍ തമ്മില്‍ പ്രാഥമിക മത്സരം,സുരക്ഷ വര്‍ദ്ധിപ്പിച്ച് മൈതാനത്ത് നിയന്ത്രണം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍