48 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യത, സംസ്ഥാനത്ത് മഴ കനക്കും


തിരുവനന്തപുരം :തമിഴ്‌നാടിന്റെ തെക്കന്‍ തീരത്തിനടുത്ത് 48 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാനിടയുണ്ടെന്നും, അതിനാല്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം രാത്രി മുതല്‍ മധ്യകേരളത്തിലും തെക്കന്‍ ജില്ലകളിലും മഴ തുടരുകയാണ്. കന്യാകുമാരി മുതലുള്ള തെക്കന്‍ തീരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ കാറ്റിന്റെ വേഗതയുണ്ടാകാന്‍ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് കലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതോടൊപ്പം തന്നെ ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് പൊതുജനത്തിന് നിര്‍ദേശം നല്‍കി.
ഇടിമിന്നലിനെതിരെ ജാഗ്രത പാലിക്കാം (ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്) കുട്ടികള്‍ ഉച്ചയ്ക്ക് രണ്ടു മുതല്‍ 10മണിവരെ തുറസായ സ്ഥലത്തും ടെറസിലും കളിക്കുന്നത് ഒഴിവാക്കുക. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറുക മഴക്കാര്‍ കാണുമ്പോള്‍ അലക്കിയിട്ട തുണി എടുക്കാന്‍ ടെറസിലേക്കോ മുറ്റത്തേക്കോ പോകുന്നത് ഒഴിവാക്കുക ഇടിമിന്നലിന്റെ സമയത്തുള്ള കുളി ഒഴിവാക്കുക. ഇടിമിന്നലിന്റെ സമയത്ത് ഫോണ്‍ ഉപയോഗം ഒഴിവാക്കുക. ഗൃഹോപകരണങ്ങളുടെ വൈദ്യതി ബന്ധം വിച്ഛേദിക്കുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍