മാലിന്യപ്പുക; ഡല്‍ഹിയില്‍ 37 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം അതിഭീകരമായ അവസ്ഥയില്‍. മിക്കയിടങ്ങളിലും എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് (എക്യുഐ) 600 കടന്നു. കാഴ്ചപരിധി നൂറു മീറ്ററിലും താഴെയായി കുറഞ്ഞതോടെ ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങേണ്ട 37 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. സ്ഥിതി ഗുരുതരമായ അവസ്ഥയില്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കാബിനറ്റ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി.
അന്തരീക്ഷ മലിനീകരണത്തിന്റെ തോത് നിര്‍ണയിക്കുന്ന പിഎം (പര്‍ട്ടിക്കുലേറ്റ് മാറ്റര്‍) 2.5 ലവല്‍ ക്രമാതീതമായി ഉയര്‍ന്നതോടെയാണ് മിക്കയിടത്തും എക്യുഐ 600നു മുകളിലെത്തിയത്. പിഎം ലെവല്‍ 10 കണക്കാക്കുന്‌പോള്‍ മീറ്ററില്‍ കാണിക്കുന്ന ഏറ്റവും വലിയ സംഖ്യയായ 999 എല്ലായിടത്തും രേഖപ്പെടുത്തുന്നു. എക്യുഐ 100 വരെ തൃപ്തികരവും 401500 വരെ അതിരൂക്ഷമെന്നും വിലയിരുത്തുമ്പോഴാണ് അപകടനിലയിലും വലിയ തോതില്‍ ഉയര്‍ന്ന് അതിഭീകരമായ അവസ്ഥയിലെത്തി നില്‍ക്കുന്നത്. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിച്ചതും പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ മേഖലകളില്‍ പാടത്ത് തീയിടുന്നതുമാണ് സ്ഥിതി ഇത്രയും ഗുരുതരമായ അവസ്ഥയിലെത്തിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍