സംസ്ഥാനത്ത് 36 ലക്ഷം തൊഴില്‍രഹിതര്‍

തിരുവനന്തപുരം: കേരളത്തിലെ തൊഴില്‍രഹിതരായ യുവതി യുവാക്കളുടെ എണ്ണം 36.25 ലക്ഷം. ഏറ്റവും വേഗത്തില്‍ തൊഴില്‍ കിട്ടുമെന്ന ചിന്തയോടെ എന്‍ജിനിയറിംഗ്, മെഡിക്കല്‍ വിദ്യാഭ്യാസം നേടുന്നവരും തൊഴില്‍രഹിതരുടെ പട്ടികയിലുണ്ട്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന 36, 25,852 പേരില്‍ 23,001,39 പേര്‍ സ്ത്രീകളും 13,25,713 പേര്‍ പുരുഷന്മാരുമാണ്. സംസ്ഥാനത്ത് 1.43 ലക്ഷം പേര്‍ പ്രൊഫഷണല്‍ യോഗ്യത നേടിയിട്ടും തൊഴില്ലിലാത്തവരാണ്. ഐ.ടി.ഐ ഡിപ്‌ളോമായുള്ള തൊഴില്‍രഹിതരുടെ എണ്ണം 94,415 ആണ്. സംസ്ഥാനത്ത് തൊഴിലില്ലായ്മ നിരക്ക് ദേശീയ ശരാശരിയിലും മുകളിലാണെന്ന് തൊഴില്‍മന്ത്രി ടി.പി.രാമകൃഷ്ണന്‍ നിയമസഭയില്‍ നല്‍കിയ കണക്കുകളില്‍ പറയുന്നു. കേരളത്തിലെ ആകെ ജനസംഖ്യയുടെ 9.53 ശതമാനം പേരാണ് തൊഴില്‍രഹിതര്‍. 6.1 ശതമാനമാണ്‌ദേശീയ ശരാശരി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍