അടുത്ത വര്‍ഷം 26 പൊതുഅവധികള്‍

 തിരുവനന്തപുരം: അടുത്ത വര്‍ഷത്തെ 26 പൊതുഅവധി ദിനങ്ങള്‍ മന്ത്രിസഭ അംഗീകരിച്ചു. അഞ്ച് അവധി ദിവസങ്ങള്‍ ഞായറാഴ്ചയും രണ്ടാം ശനിയാഴ്ചയുമായാണ്. മൂന്ന് നിയന്ത്രിത അവധി ദിനങ്ങളുണ്ട്. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരം 15 അവധി ദിനങ്ങളാണുള്ളത്. അവധി ദിവസങ്ങള്‍: ജനുവരി 2 മന്നം ജയന്തി, ഫെബ്രുവരി 21 ശിവരാത്രി, ഏപ്രില്‍ 9പെസഹാ വ്യാഴം, ഏപ്രില്‍ 10 ദു:ഖവെള്ളി, ഏപ്രില്‍ 14 വിഷു, മേയ് 1 മേയ് ദിനം, ജൂലായ് 20 കര്‍ക്കടക വാവ്, ജൂലായ് 31 ബക്രീദ്, ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം, ആഗസ്റ്റ് 28 അയ്യന്‍കാളി ജയന്തി, ആഗസ്റ്റ് 29 മുഹറം, ആഗസ്റ്റ് 31 തിരുവോണം, സെപ്തംബര്‍ 1 മൂന്നാം ഓണം, സെപ്തംബര്‍ 4 ശ്രീനാരായണ ഗുരു ജയന്തി, സെപ്തംബര്‍ 10 ശ്രീകൃഷ്ണജയന്തി, സെപ്തംബര്‍ 21 ശ്രീനാരായണ ഗുരു സമാധി ദിനം, ഒക്ടോബര്‍ 2 ഗാന്ധി ജയന്തി, ഒക്ടോബര്‍ 24 മഹാനവമി, ഒക്ടോബര്‍ 26 വിജയദശമി, ഒക്ടോബര്‍ 29 നബി ദിനം, ഡിസംബര്‍ 25 ക്രിസ്മസ്.ഞായറാഴ്ച വരുന്ന പൊതു അവധി ദിനങ്ങള്‍ ഇവയാണ്: റിപ്പബ്ലിക് ദിനം ജനുവരി 26, ഈസ്റ്റര്‍ ഏപ്രില്‍ 12, റംസാന്‍ മെയ് 24, ഒന്നാംഓണം ആഗസ്റ്റ് 30, ദീപാവലി നവംബര്‍ 14(രണ്ടാം ശനി)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍