20,000 കോടി രൂപയുടെ വരുമാനക്കുറവെന്നു മന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: ബജറ്റില്‍ പ്രതീക്ഷിച്ചതില്‍നിന്ന് 20,000 കോടി രൂപയുടെ വരുമാനം സംസ്ഥാനത്തിനു കുറഞ്ഞതായി ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക്. ദേശീയ, സംസ്ഥാന പുരസ്‌കാരം നേടിയ തദ്ദേശസ്ഥാപനങ്ങളെ ആദരിക്കാനായി സംഘടിപ്പിച്ച മികവിന്റെ ആദരം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രനികുതി വിഹിതം മൂന്നു മാസമായി ലഭിച്ചിട്ടില്ല. കത്തെഴുതിയിട്ടു മറുപടിയുമില്ല. കേന്ദ്രം എങ്ങനെ സംസ്ഥാനത്തെ ഞെരുക്കാമെന്നാണു നോക്കുന്നത്. നികുതിവിഹിതം കിട്ടാന്‍ ഇനി കേസ് കൊടുക്കുക മാത്രമേ നിവൃത്തിയുള്ളൂ. സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും തദ്ദേശ സ്ഥാപനങ്ങളുടെ പ്ലാന്‍ ഫണ്ടില്‍ കുറവു വരുത്തില്ല. സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള അഞ്ചു ലക്ഷം രൂപയുടെ പരിധി തദ്ദേശസ്ഥാപനങ്ങള്‍ക്കു ബാധകമല്ല. നിലവിലെ പ്രതിസന്ധിയെ ഒരുമിച്ചു നേരിടാനാകും. നിലവിലെ പദ്ധതികള്‍ കൂടുതല്‍ മികവോടെ പൂര്‍ത്തിയാക്കണം. ഈ വേനല്‍ക്കാലത്തു പഞ്ചായത്തുകളില്‍ സമ്പൂര്‍ണ ശുചിത്വ പദ്ധതി നടപ്പാക്കാന്‍ തടസമില്ല. സ്‌കൂള്‍ വിദ്യാര്‍ഥികളുടെ നിലവാരം ഉയര്‍ത്താനും തദ്ദേശസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ സമ്പൂര്‍ണ ഇടപെടല്‍ വേണമെന്നും മന്ത്രി പറഞ്ഞു.കേരളത്തിലെ മിക്ക തദ്ദേശസ്ഥാപനങ്ങളും അത്ഭുതകരമായ ഇടപെടലുകളാണ് നടത്തുന്നതെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച തദ്ദേശസ്വയംഭരണ മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. പാപ്പിനിശേരി, കോലഴി, മാറഞ്ചേരി, തിരുനാവായ, ശൂരനാട് വടക്ക്, പടിയൂര്‍ കല്യാട്, കാലടി, ബുധനൂര്‍, കീനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്തുകളെയും തിരുവനന്തപുരം ജില്ലാ പഞ്ചായത്തിനെയും നെടുമങ്ങാട്, ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തുകളെയും ചടങ്ങില്‍ ആദരിച്ചു. മേയര്‍ കെ. ശ്രീകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ.ജോസ്, തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാരദ മുരളീധരന്‍, പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എന്‍. പത്മകുമാര്‍, പഞ്ചായത്ത് ഡയറക്ടര്‍ ബി.എസ്. തിരുമേനി, ഐടി മിഷന്‍ ഡയറക്ടര്‍ ഡോ.എസ്.ചിത്ര, എംജിഎന്‍ആര്‍ഇജിഎസ് മിഷന്‍ ഡയറക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍, മേയേഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റ് തോട്ടത്തില്‍ രവീന്ദ്രന്‍,ഡപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് ആര്‍. സുഭാഷ്, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് കെ. തുളസി, കില ഡയറക്ടര്‍ ഡോ. ജോയ് ഇളമണ്‍ എന്നിവര്‍ 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍