ഡോണള്‍ഡ് ട്രംപിന് 20 ലക്ഷം ഡോളര്‍ പിഴ

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് 20 ലക്ഷം ഡോളര്‍ പിഴ. ന്യൂയോര്‍ക്ക് കോടതിയാണ് ശിക്ഷ വിധിച്ചത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് രാഷ്ട്രീയ പ്രചാരണത്തിനായി വകമാറ്റി ചെലവഴിച്ചു എന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.ഡോണള്‍ഡ് ട്രംപിന്റെ മക്കളായ ഇവാങ്ക, എറിക് എന്നിവരുടേയും മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ട്രംപ് ഫൗണ്ടേഷന്റെ ഫണ്ടാണ് വകമാറ്റി ചെലവഴിച്ചത്. 2016ല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനിടെ ട്രംപ് ഫൗണ്ടേഷന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് വക മാറ്റി ചെലവഴിച്ചിരിക്കുന്നുവെന്ന് കോടതി കണ്ടെത്തിയിരിന്നു. ട്രംപ് ഫൗണ്ടേഷന് രാഷ്ട്രീയത്തില്‍ ഇടപെടാന്‍ അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ട്രംപ് ഒറ്റയ്ക്ക് തന്നെ ഈ തുക അടയ്ക്കണമെന്നും ഉത്തരവില്‍ പറയുന്നു. ട്രംപിന് പങ്കാളിത്തമില്ലാത്ത ജീവകാരുണ്യ സ്ഥാപനങ്ങള്‍ക്ക് ഈ പണം കൈമാറാനാണ് നിര്‍ദേശം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍