എന്‍ജി. പ്രവേശന പരീക്ഷ ഏപ്രില്‍ 20, 21 തീയതികളില്‍

തിരുവനന്തപുരം: 2020-21 അധ്യയന വര്‍ഷത്തെ കേരള എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷ ഏപ്രില്‍ 20, 21 തീയതികളില്‍ നടത്തും. രാവിലെ 10 മുതല്‍ 12.30 വരെയാണു പരീക്ഷ. പേപ്പര്‍ 1 ഫിസിക്‌സ് ആന്‍ഡ് കെമിസ്ട്രി ഏപ്രില്‍ 20,പേപ്പര്‍ 2 മാത്തമാറ്റിക്‌സ് ഏപ്രില്‍ 21 എന്നിങ്ങനെയാണു പരീക്ഷാ ക്രമം. കേരളത്തിലെ വിവിധ എന്‍ജിനിയറിംഗ് കോഴ്‌സുകളില്‍ പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ സംസ്ഥാന പ്രവേശനപരീക്ഷാ കമ്മീഷണര്‍ നടത്തുന്ന എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷ എഴുതി നിശ്ചിത യോഗ്യത നേടിയിരിക്കണം.ഫോണ്‍: 04712332123, 2339101, 102, 103, 104.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍