ഇഗ്‌നോ ടേം എന്‍ഡ് പരീക്ഷകള്‍ 2ന് തുടങ്ങും

 തിരുവനന്തപുരം:ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ ഡിസംബര്‍ 2019 ടേം എന്‍ഡ് പരീക്ഷകള്‍ ഡിസംബര്‍ 2 മുതല്‍ 2020 ജനുവരി 3 വരെ നടത്തും. ഇഗ്‌നോയുടെ തിരുവനന്തപുരം മേഖലാ കേന്ദ്രത്തിനു കീഴില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കന്യാകുമാരി, തിരുനെല്‍വേലി, തൂത്തുക്കുടി ജില്ലകളിലായി 10 പരീക്ഷാ കേന്ദ്രങ്ങളില്‍ 8500 ഓളം വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍