കുവൈറ്റ് ഈ വര്‍ഷം നാടുകടത്തിയത് 18,000 വിദേശികളെ

കുവൈറ്റ് സിറ്റി: കുവൈത്തില്‍ നിന്ന് ഈ വര്‍ഷം 18,000 വിദേശികളെ നാടുകടത്തിയെന്ന് റിപ്പോര്‍ട്ട്. ഇതില്‍ 5,000 പേര്‍ ഇന്ത്യക്കാരാണെന്നാണ് വിവരം. വിരലടയാളമെടുത്തതിനു ശേഷം, തിരിച്ചുവരാന്‍ കഴിയാത്ത വിധമാണ് ഇവരെ നാട് കടത്തിയത്. തൊഴില്‍ നിയമവും താമസനിയമവും ലംഘിച്ചതിനാണ് കൂടുതല്‍ പേരെയും സ്വന്തം നാടുകളിലേക്ക് തിരിച്ചയച്ചത്. മദ്യം, മയക്കുമരുന്ന് കേസുകളിലകപ്പെട്ടവരും തിരിച്ചയക്കപ്പെട്ടവരില്‍ പെടും. ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍, ഗുരുതരമായ ഗതാഗതനിയമലംഘനം നടത്തിയവര്‍, സാമ്പത്തിക തട്ടിപ്പുകളും വഞ്ചനയും നടത്തിയവര്‍, യാചകര്‍ എന്നിവരും തിരിച്ചയക്കപ്പെട്ടവരുടെ പട്ടികയിലുണ്ട്. ഇതില്‍ 12,000 പേര്‍ പുരുഷന്മാരും 6,000 പേര്‍ സ്ത്രീകളുമാണ്. നാടുകടത്തിയവരില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരാണെന്നാണ് വിവരം. ബംഗ്ലാദേശ് 2500, ഈജിപ്ത് 2200, നേപ്പാള്‍ 2100 എന്നിങ്ങനെയാണ് ഓരോ രാജ്യത്ത് നിന്നും പുറത്താക്കിയവരുടെ എണ്ണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍