തൃശൂരില്‍ വീണ്ടും കള്ളനോട്ട് വേട്ട; 14 ലക്ഷം പിടിച്ചു

തൃശൂര്‍: കാരമുക്കില്‍ വീണ്ടും കള്ളനോട്ട് വേട്ട. ഇന്ന് പുലര്‍ച്ചെ പോലീസ് നടത്തിയ റെയ്ഡില്‍ 14 ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടി. ഇന്നലെ കാരമുക്കില്‍നിന്നും നാല്പതു ലക്ഷം രൂപയുടെ കള്ള നോട്ടുകളുമായി രണ്ടു പേരെ പോലീസ് അറസ്റ്റ്‌ചെയ്തിരുന്നു. എടക്കഴിയൂര്‍ സ്വദേശി ജവാഹ്, നിസാര്‍ എന്നിവരാണ് അറസ്റ്റിലായത്. രണ്ടായിരത്തിന്റെ നോട്ടുകളായിരുന്നു ഇവര്‍ കൈവശം വച്ചിരുന്നത്. കള്ളനോട്ട് കെട്ടുകളുമായി സ്‌കൂട്ടറില്‍ പോകുമ്പോള്‍ പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍