വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കുള്ള മറുപടിയാണ് ഉപതെരഞ്ഞെടുപ്പുകളുടെ ഫലമെന്ന് തുഷാര്‍ ഗാന്ധി

കൊച്ചി:വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കുള്ള മറുപടിയാണ് രാജ്യത്ത് നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലമെന്ന് തുഷാര്‍ ഗാന്ധി. ഫാസിസ്റ്റ് ശക്തികളെ രാജ്യത്ത് നിന്ന് തുരത്താന്‍ കോണ്‍ഗ്രസ് ഇനിയും മുന്നിട്ടിറങ്ങണം . വി.ഡി സവര്‍ക്കര്‍ക്ക് ഭാരതരത്‌ന പുരസ്‌കാരം നല്‍കണമെന്ന അണ്ണാ ഹസാരെയുടെ പ്രസ്താവന ജനശ്രദ്ധ കിട്ടാനെന്നും തുഷാര്‍ ഗാന്ധി കൊച്ചിയില്‍ പറഞ്ഞു. മഹാത്മ ഗാന്ധിയുടെ 150-ാം ജന്മശതാബ്ദിയോട് അനുബന്ധിച്ച് എം.ഇ.എസ് കൊച്ചിയില്‍ നടത്തിയ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു തുഷാര്‍ ഗാന്ധി. ഫാസിസം വരുത്തിവെക്കുന്ന അപകടങ്ങളെക്കുറിച്ച് ജനങ്ങള്‍ ചിന്തിച്ച് തുടങ്ങിയിരിക്കുന്നു. വര്‍ക്ഷീയ ഫാസിസ്റ്റ് ശക്തികള്‍ക്കുള്ള മറുപടിയാണ് രാജ്യത്ത് നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലം. എന്നാല്‍ വര്‍ക്ഷീയതയെ തോല്‍പ്പിക്കുന്നതില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുളള രാഷ്ട്രീയപാര്‍ട്ടികള്‍ ഇനിയും ഒരുപാട് ചെയ്യാനുണ്ട്. ഫാസിസം വരുത്തിവെക്കുന്ന അപകടങ്ങളെക്കുറിച്ച് ജനങ്ങള്‍ ചിന്തിച്ച് തുടങ്ങിയിരിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍