കോന്നി: കോന്നിയില്‍ എല്‍.ഡി എഫ് മുന്നേറുമ്ബോള്‍ ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്ന് ഇറ ങ്ങി പ്പോയി. കോന്നി കൈവിട്ടെന്ന് അദ്ദേഹം പ്രതികരിച്ചു. കോന്നിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി മോഹന്‍രാജിനേക്കാള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.യു ജനീഷ് കുമാര്‍ ആറായിരത്തി ല്‍ കൂടുതല്‍ വോട്ടിന്റെ ലീഡുമായി മുന്നേറുകയാണ്.കോന്നിയില്‍ ചര്‍ച്ചയായത് രാഷ്ട്രീയമാണെന്നും, എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തന ങ്ങ ള്‍ മുന്നോട്ട് വച്ചാണ് വോട്ട് ചോദിച്ചതെന്ന് ജനീഷ് കുമാര്‍ പ്രതി കരിച്ചു. അതേസമയം, വിജയപ്രതീക്ഷയുണ്ടായിരുന്ന എന്‍. ഡി.എ സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന് മൂന്നാം സ്ഥാനത്താണ്. 42000 വോട്ടെ ങ്കിലും സുരേന്ദ്രന് ലഭിക്കുമെന്നയിരുന്നു ബി.ജെ.പി യുടെ കണക്കു കൂട്ടല്‍. എന്നാല്‍ ഇത് പകുതിയായി കുറയുന്ന കാഴ്ചയ്ക്കാണ് കോന്നി സാക്ഷ്യം വഹിക്കുന്നത്.അടൂര്‍ പ്രകാശിന്റെ കുത്തക മണ്ഡലമായ കോന്നി, 23 വര്‍ഷമായി കോണ്‍ഗ്രസിനൊപ്പമായിരുന്നു നിലകൊ ണ്ടിരുന്നത്. എല്‍.ഡി.എഫ് നേടിയ ഈയൊരു മുന്നേറ്റം യു.ഡി.എ ഫിനെ സംബന്ധിച്ച് വലിയ ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്.
0 അഭിപ്രായങ്ങള്‍