വധൂവരന്മാരായി മഞ്ജുവും ധനുഷും മഞ്ജു വാര്യര്‍ ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രമാണ് അസുരന്‍. ധനുഷ് രണ്ട് ലുക്കുകളില്‍ പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്തകളെല്ലാം നേരത്തെ തന്നെ ആരാധക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇപ്പോള്‍ മഞ്ജു വാര്യര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.വധൂവരന്മാരുടെ വേഷത്തില്‍ നില്‍ക്കുന്ന മഞ്ജുവിന്റെയും ധനുഷിന്റെയും ചിത്രമാണ് നടി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുള്ളതാണ് ഈ ചിത്രം. രണ്ടു തലമുറകളെ പ്രതിനിധീകരിക്കുന്ന രാജദേവന്‍, കാളി എന്നീ കഥാപാത്രങ്ങളെയാണ് ധനുഷ് അസുരനില്‍ അവതരിപ്പിക്കുന്നത്. പ്രകാശ് രാജും പശുപതിയും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് ജി.വി പ്രകാശ് കുമാറാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍