ആല്‍ഫൈന്‍ വധക്കേസില്‍ ജോളിയെ അറസ്റ്റ് ചെയ്യും

കൊച്ചി:കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളിയെ ആല്‍ഫൈന്‍ വധക്കേസില്‍ ഇന്ന് അറസ്റ്റ് ചെയ്യും. ജോളിയെ പൊലീസ് കസ്റ്റഡിയില്‍ വിടാനുള്ള അപേക്ഷ ഇന്ന് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിക്കും. സിലി വധക്കേസില്‍ ജോളി നല്‍കിയ ജാമ്യാപേക്ഷയും ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്.ആല്‍ഫൈന്‍ വധക്കേസില്‍ ജോളിയെ അറസ്റ്റ് ചെയ്യാന്‍ കൊയിലാണ്ടി കോടതി അന്വേഷണ സംഘത്തിന് കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു.ഈ കേസ് അന്വേഷിക്കുന്നന തിരുവമ്പാടി സി.ഐ ഇന്ന് കോഴിക്കോട് ജില്ലാ ജയിലിലെത്തി ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തും. തുടര്‍ന്ന് ഇന്ന് തന്നെ പ്രൊഡക്ഷന്‍ വാറന്റ് താമരശേരി കോടതിയില്‍ സമര്‍പ്പിക്കും. ആല്‍ഫൈന്‍ വധക്കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ജോളിയെ കസ്റ്റഡിയില്‍ വാങ്ങാനാണ്അന്വേഷണ സംഘത്തിന്റെ തീരുമാനം.അതേസമയം സിലി വധക്കേസില്‍ ജോളിയുടെ ജാമ്യാപേക്ഷയും ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്.ആല്‍ഫൈന്‍ വധക്കേസില്‍ ചോദ്യം ചെയ്യുന്നതിനായി ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെയും പിതാവ് സഖറിയാസിനേയും വീണ്ടും വിളിച്ചു വരുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇരുവരോടും സ്വദേശമായ പുലിക്കയം വിട്ടു പോകരുതെന്ന് അന്വേഷണ സംഘം നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍