കേന്ദ്രത്തില്‍ ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിനു കഴിയുന്നില്ല: മന്ത്രി

പുന്നംപറമ്പ്: കേന്ദ്രത്തില്‍ ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ലെന്ന് മന്ത്രി എ.സി.മൊയ്തീന്‍ പറഞ്ഞു. സിപിഎം മുതിര്‍ന്നനേതാവും തെക്കുംകര പഞ്ചായത്ത് മുന്‍ പ്രസിഡന്റും, മച്ചാട് വിദ്വാന്‍ ഇളയത് സ്മാരക വായനശാലാ പ്രസിഡന്റായും ദീര്‍ഘകാലം പ്രവര്‍ത്തിച്ച ഉത്തമ കമ്മ്യൂണിസ്റ്റുകാരനുമായിരുന്ന എ.മാധവന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രസംഗിക്കുകയായിരുന്നു മന്ത്രി. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ചിന്നഭിന്നമായി കിടക്കുകയാണെന്നും, കോണ്‍ഗ്രസിനെ നയിക്കാന്‍ കഴിവുള്ളവരായി ആരും ഇല്ലാത്തതുകൊണ്ടാണ് സോണിയാ ഗാന്ധി വീണ്ടും കോണ്‍ഗ്രസിന്റെ പ്രസിഡന്റായതെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തില്‍സി. പി.എം. ഏരിയാ കമ്മിറ്റി അംഗം ടി. വി. സുനില്‍ കുമാര്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം സേവ്യാര്‍ ചിറ്റിലപ്പിള്ളി, ഏരിയ സെക്രട്ടറി പി.എന്‍.സുരേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത്‌ലാല്‍, പഞ്ചായത്ത് പ്രസിഡന്റ് എം.കെ.ശ്രീജ, ലോക്കല്‍സെക്രട്ടറിമാരായ എം. വി. അരവിന്ദാക്ഷന്‍, ടി.പരമേശ്വരന്‍, നേതാക്കളായ പി.ഭാഗ്യലക്ഷമിഅമ്മ, എം.ഗിരിജാദേവി, സി.ഇ.ഷെയ്ക്ക് അബ്ദുള്ള തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍