രാജ്യത്ത് സ്വര്‍ണക്കടത്ത് കൂടുതല്‍ കേരളത്തില്‍: കസ്റ്റംസ് കമ്മീഷണര്‍

 തിരുവനന്തപുരം: രാജ്യത്തേക്കൊഴുകുന്ന സ്വര്‍ണത്തിന്റെ മൂന്നിലൊന്ന് കേരളത്തിലേക്കാണെന്ന് കസ്റ്രംസ് കമ്മിഷണര്‍ സുമിത് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കുറച്ച് മാസമായി സംസ്ഥാനത്ത് സ്വര്‍ണക്കടത്ത് വ്യാപകമാണ്. അനധികൃത സ്വര്‍ണം ഉത്സവ സീസണുകളില്‍ കൈമാറ്റം ചെയ്യുന്നുവെന്നാണ് കസ്റ്റംസ് ശേഖരിച്ച വിവരങ്ങളിലുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ കൊച്ചിയില്‍ കസ്റ്റംസ് പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷം സെപ്തംബര്‍ 30 വരെ 277 കേസുകളിലായി 44 കോടിയുടെ 150.5 കിലോ സ്വര്‍ണം പിടികൂടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇക്കാലയളില്‍ 301 കേസുകളിലായി 28 കോടി രൂപ വിലമതിക്കുന്ന 101 കിലോ സ്വര്‍ണമാണ് പിടികൂടിയത്. രണ്ടു ദിവസമായി കസ്റ്റംസ് നടത്തിയ പ്രത്യേക ഓപ്പറേഷനിലൂടെ 123 കിലോ സ്വര്‍ണം പിടികൂടി. അന്തര്‍സംസ്ഥാന ബസുകള്‍, ട്രെയിനുകള്‍ എന്നിവ വഴിയാണ് സ്വര്‍ണം കേരളത്തിലെത്തുന്നത്. ഇത്തരത്തില്‍ സ്വര്‍ണം കടത്തിയ 12 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് കൂടുതല്‍ സ്വര്‍ണക്കടത്ത് പിടികൂടിയത്.ഒരു കിലോ സ്വര്‍ണം കണ്ടെത്താന്‍ വിവരം നല്‍കുന്നയാള്‍ക്ക് 1,50,000 രൂപ പാരിതോഷികം ലഭിക്കും. 50 ശതമാനം അഡ്വാന്‍സായി നല്‍കുമെന്നും കമ്മിഷണര്‍ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍