പൊതുതെരഞ്ഞെടുപ്പ് ഡിസംബര്‍ ഒമ്പതിന് നടത്തണം: യുകെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത്

ലണ്ടന്‍: പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നിര്‍ദേശിച്ചതിനേക്കാ ള്‍ മൂന്നു ദിവസം മുമ്പേ പൊതുതെരഞ്ഞെടുപ്പു നടത്തണമെന്ന നിര്‍ദേശവുമായി യുകെ പ്രതിപക്ഷ കക്ഷികളായ ലിബറല്‍ ഡെമോക്രാറ്റ് പാര്‍ട്ടിയും സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടിയും രംഗത്ത്. ഡിസംബര്‍ ഒമ്പതിനു പൊതുതെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ആവശ്യം. ബ്രെക്‌സിറ്റിന്റെ കാലാവധി ജനുവരി 31വരെ നീട്ടി നല്‍കണമെന്ന് യൂറോപ്യന്‍ യൂണിയനോടു കത്തില്‍ ആവശ്യപ്പെ ടുമെന്നും ഇരുപാര്‍ട്ടികളും പറഞ്ഞു.ഡിസംബര്‍ 12നു തെരഞ്ഞെ ടുപ്പെ ന്നായിരുന്നു പ്രധാനമന്ത്രി ബോറീസ് ജോണ്‍സന്റെ നിര്‍ ദേശം. ഇതു സംബന്ധിച്ച പ്രമേയം തിങ്കളാഴ്ച ഹൗസ് ഓഫ് കോമണ്‍ സില്‍ അവതരിപ്പിക്കാന്‍ ജോണ്‍സന്‍ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്.
എന്നാല്‍ പ്രമേയത്തെ അനുകൂലിക്കുമോ എന്ന കാര്യത്തില്‍ മുഖ്യ പ്രതിപക്ഷമായ ലേബര്‍പാര്‍ട്ടി ഇതുവരെ മനസുതുറന്നിട്ടില്ല. കരാറില്ലാ ബ്രെക്‌സിറ്റ് നടപ്പാക്കില്ലെന്ന് ഉറപ്പു നല്‍കിയാല്‍ പ്രമേയത്തെ അനുകൂലിക്കാമെന്ന നിലപാടിലാണു ലേബര്‍ പാര്‍ട്ടി. പ്രമേയം പാസാകുമോ എന്നറിഞ്ഞശേഷം ബ്രെക്‌സിറ്റ് കാലാവധി എത്രനാള്‍ നീട്ടണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാമെന്നാണു ബ്രസല്‍സില്‍ ചേര്‍ന്ന ഇയു സ്ഥാനപതിമാരുടെ യോഗത്തിലുണ്ടായ ധാരണ. പ്രമേയം പാസാവണമെങ്കില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തിന്റെ പിന്തുണ ആവശ്യമായതിനാല്‍ പ്രതിപക്ഷ സഹകരണം അനിവാര്യമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍