വില്ലേജ് ഓഫീസുകളില്‍ ഫ്രണ്ട് ഓഫീസ് വേണം: താലൂക്ക് സമ്മേളനം

പെരിന്തല്‍മണ്ണ: വില്ലേജ് ഓഫീസുകളില്‍ ഫ്രണ്ട് ഓഫീസ് സംവിധാമില്ലാത്തതു വിവിധ പ്രശ്‌നങ്ങള്‍ക്കിടയാക്കുന്നുവെന്നു കേരള റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്‍ പെരിന്തല്‍മണ്ണ താലൂക്ക് സമ്മേളനം ചൂണ്ടിക്കാട്ടി. അതിനാല്‍ പത്താം ശന്പള പരിഷ്‌കരണ കമ്മീഷന്‍ ശിപാര്‍ശ ചെയ്തതു പോലെ ആകെ വിഎഫ്എമാരുടെ 1.1 അടിസ്ഥാനത്തില്‍ ഫ്രണ്ട് ഓഫീസിലേക്കു സ്ഥാനക്കയറ്റം നല്‍കി എല്‍ഡിസി, വിഎ തസ്തിക സൃഷ്ടിക്കണമെന്നു യോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു. ജോയിന്റ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് ടി.പി സജീഷ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ടി. സുരേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി എസ്. ഓമനദാസ് മേഖലാ റിപ്പോര്‍ട്ടും കെആര്‍ഡിഎസ്എ സംസ്ഥാന ട്രഷറര്‍ എച്ച് വിന്‍സന്റ് സംസ്ഥാന റിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി ജില്ലാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ജോയിന്റ് കൗണ്‍സില്‍ മേഖലാ സെക്രട്ടറി എസ്. അരുണ്‍, ബി. അജിത്കുമാര്‍, പ്രഭാത് കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ബി. അജിത്കുമാര്‍ (പ്രസിഡന്റ്), എസ്. ഓമനദാസ് (സെക്രട്ടറി), സുബ്രഹ്മണ്യന്‍ (ജോയിന്റ് സെക്രട്ടറി), മുരളി (വൈസ്പ്രസിഡന്റ്), പ്രഭാത് കൃഷ്ണന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍