അമിതാഭ് ബച്ചന്‍ ആശുപത്രി വിട്ടു

 മുംബൈ: ബോളിവുഡ് സൂപ്പര്‍ താരം അമിതാഭ് ബച്ചന്‍ ആശുപത്രി വിട്ടു. പതിവു പരിശോധനകള്‍ക്ക് ശേഷമാണ് നാനാവാതി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. മൂന്ന് ദിവസം മുമ്പായിരുന്നു താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സോണിയില്‍ സംപ്രേക്ഷണം ചെയ്യുന്ന കോന്‍ബനേഗ ക്രോര്‍പതിയുടെ ചിത്രീകരണത്തിനിടെയാണ് ആശുപത്രിയിലാക്കിയത്. ബച്ചന് കരള്‍ സംബന്ധമായ അസുഖങ്ങളുണ്ടെന്ന് അഭ്യൂഹങ്ങള്‍ വന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. കഴിഞ്ഞ ആഴ്ചയിലാണ് ബച്ചന്‍ തന്റെ 77ാം ജന്മദിനം ആഘോഷിച്ചത്. നാലു ഹിന്ദി സിനിമകളില്‍ ബച്ചന്‍ ഇപ്പോള്‍ അഭിനയിക്കുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍