കുടുംബത്തിലെ ആറ് പേര്‍ കുഴഞ്ഞ് വീണ് മരിച്ച സംഭവം, ആദ്യം തുറന്നത് രണ്ട് വയസുകാരിയുടെ കല്ലറ

കോഴിക്കോട്: ഒരു കുടുംബത്തിലെ ആറുപേരുടെ ദുരൂഹ മരണങ്ങളുമായി ബന്ധപ്പെട്ട് കോടഞ്ചേരിയിലെ സെന്റ് മേരീസ് ഫറോന പള്ളിയിലെ കല്ലറകള്‍ തുറന്ന് പരിശോധന നടത്തി. സിലി എന്ന യുവതിയുടെയും രണ്ടുവയസുകാരി മകളുടെയും കല്ലറകളാണ് തുറന്ന് പരിശോധിച്ചത്.പൊലീസും ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തി. ബാക്കിയുള്ളവരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്ത് പരിശോധന നടത്തിയേക്കും.ഒരു കുടുംബത്തിലെ ആറ് പേരുടെ മരണം സംബന്ധിച്ച ദുരൂഹതകള്‍ ഇന്ന് കൂടത്തായിയിലെ ജനങ്ങളുടെ ഉറക്കം കെടുത്തുകയാണ്. ഇതിനുള്ള ഉത്തരം തേടിയാണ് പള്ളി സെമിത്തേരിയിലെ കല്ലറകള്‍ തുറക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനമെടുത്തത്. 2011 സെപ്തംബറില്‍ മരണപ്പെട്ട പൊന്നാമറ്റം റോയി തോമസിന്റെ സഹോദരന്‍ ഈ മരണങ്ങളുടെയൊക്കെ അസ്വാഭാവികത സംബന്ധിച്ച പരാതി ഉന്നയിക്കുന്നതുവരെ നാട്ടുകാരുടെ ചിന്തയില്‍ ഇങ്ങനെയൊരു വിഷയമേ ഉണ്ടായിരുന്നില്ല.2002നും 2016നും ഇടയില്‍ സംഭവിച്ച ആറ് മരണങ്ങളും ഒരേ രീതിയിലുള്ളതായിരുന്നുവെന്ന് പലരും മറന്നുതുടങ്ങിയതാണ്. എന്നാല്‍ ഇപ്പോള്‍ ആ രഹസ്യത്തിന്റെ ചുരുളഴിയാന്‍ ശ്വാസമടക്കി കാത്തിരിക്കുകയാണ് പലരും. റോയി തോമസിന് പുറമെ പിതാവ് ടോം തോമസ്, മാതാവ് അന്നമ്മ, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടി, ഇവരുടെ ബന്ധുക്കളായ ഒരു യുവതിയും രണ്ട് വയസുള്ള കുഞ്ഞുമാണ് തുടര്‍ച്ചയായി മരണപ്പെട്ടത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍