ഭിന്നശേഷിക്കാര്‍ വിവിധ മേഖലകളില്‍ മുന്നില്‍ നിന്ന് നയിക്കേണ്ടവരാണ്: എംഎല്‍എ

 കുണ്ടറ: വീടിന്റെ അകത്തളങ്ങളില്‍ ഒതുങ്ങി കഴിയേണ്ടവരല്ല ഭിന്നശേഷിക്കാര്‍. അവര്‍ ലോകത്തിലെ വിവിധ മേഖലകളില്‍ മുന്നില്‍നിന്ന് നയിക്കേണ്ടവരാണെന്ന് എം.മുകേഷ് എംഎല്‍എ അഭിപ്രായപ്പെട്ടു. ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിന്റെ കിഴിലുള്ള ബഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച വിടരുന്ന മൊട്ടുകള്‍ ബഡ്‌സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഒരു കാലത്ത് വീടിന്റെ അകത്തളങ്ങളില്‍ മാത്രം ഒതുങ്ങി കഴിഞ്ഞ ഒരു വിഭാഗമായിരുന്നു അവര്‍. എന്തിനോവേണ്ടി ജനിച്ചു ഈ പുറംലോകം എന്തെന്ന് അറിയാതെ മരിച്ചുപോയ കുറെ ജീവിതങ്ങള്‍. എന്നാല്‍ ഇന്ന് കാലം മാറി ഇന്ന് അവരിലെ ശേഷി കണ്ടെത്തി അതിനെ പ്രോത്സാഹിപ്പിക്കുമ്പോള്‍ മറ്റുള്ള കുട്ടികളെക്കാള്‍ കഴിവ് അവര്‍ പ്രകടിപ്പിച്ചു തുടങ്ങി. അതിനാല്‍ അവരെ വീട്ടിനുള്ളില്‍ ഒതുക്കി നിര്‍ത്താതെ അവരുടെ ശേഷി കണ്ടെത്തി അതിനെ പ്രോത്സാഹിപ്പിക്കാന്‍ രക്ഷിതാക്കള്‍ തയാറാകണമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.സന്തോഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ തങ്കമണി ശശിധരന്‍, ജില്ലാപഞ്ചായത്ത് അംഗങ്ങളായ ഡോ.കെ.രാജശേഖരന്‍, ജൂലിയറ്റ് നെല്‍സണ്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ കെ.തങ്കപ്പന്‍ ഉണ്ണിത്താന്‍, പ്ലാവറ ജോണ്‍ ഫിലിപ്പ്, കയര്‍ ഫെഡ് ഡയറക്ടര്‍ എസ്. എല്‍.സജികുമാര്‍,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു മോഹന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ബാബുരാജന്‍, എ.ഷീല, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.ബാബു, ഇ.വി.സജീവ് കുമാര്‍, കെ.സത്യന്‍, ഉഷ പ്രസാദ്, വി.ശോഭ,സിമി, എസ്.ബീന,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം.എസ്.അനില്‍കുമാര്‍,അഞ്ചാലുംമൂട് ഡിപിഒ പി.ആര്‍.കവിത എന്നിവര്‍ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍