ജോളിയ്ക്ക് തുണയായി ആളൂര്‍ എത്തിയേക്കും, രക്ഷിക്കാനാവശ്യപ്പെട്ട് അടുത്ത ബന്ധുക്കള്‍

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയെ രക്ഷിക്കാന്‍ അഡ്വ. ബി.എ ആളൂര്‍ എത്തിയേക്കുമെന്ന് സൂചന. ജോളിയുടെ അടുത്ത ബന്ധുക്കള്‍ തന്നെ സമീപിച്ചിരു ന്നെന്ന് ആളൂര്‍ പറഞ്ഞു. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ് മുന്നോട്ട് പോകുന്നതെന്നും പുരോഗതി അറിഞ്ഞതിന് ശേഷം മാത്രം മുന്നോട്ട് പോയാല്‍ മതിയെന്നാണ് ബന്ധുക്കള്‍ തന്നോട് പറഞ്ഞതെന്നും അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു. ബന്ധുക്കള്‍ ആവശ്യപ്പെട്ടാല്‍ തീര്‍ച്ചയായും കേസുമായി മുന്നോട്ട് പോകുമെന്നും ആളൂര്‍ വ്യക്തമാക്കി.പ്രാഥമിക അന്വേഷണം അവസാനിക്കാന്‍ 15 ദിവസമെങ്കിലും വേണം അതിനു മുമ്പ് ഒന്നും പറയാന്‍ സാധിക്കില്ലെന്നും ആളൂര്‍ കൂട്ടിച്ചേര്‍ത്തു.പെരുമ്പാവൂരിലെ ജിഷ വധക്കേസിലും, സൗമ്യ വധക്കേസിലുമൊക്കെ പ്രതികള്‍ക്ക് വേണ്ടി ഹാജരായ ആളൂര്‍ അന്ന് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. സൗമ്യയെ ക്രൂരമായി കൊലചെയ്ത ഗോവിന്ദച്ചാമിയുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചിരുന്നു.സഹോദരനും രണ്ടാം ഭര്‍ത്താവ് ഷാജുവും ഉള്‍പ്പെടെയുള്ളവര്‍ ജോളിയ്ക്ക് നിയമ സഹായം നല്‍കാന്‍ ഒന്നും ചെയ്യില്ലെന്ന് നേരത്തെ പറഞ്ഞിരുന്നു. അപ്പോള്‍ പിന്നെ ആളൂരിനെ സമീപിച്ച ആ അടുത്ത ബന്ധു ആരാണ് എന്ന ചോദ്യമാണ് ഉയരുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍