ഇന്ത്യയുടെ ബഹുസ്വരത വീണ്ടെടുക്കണം: കെ.മുരളീധരന്‍ എംപി

പേരാമ്പ്ര: ലോക ഭൂപടത്തില്‍ ഇന്ത്യ യുടെ സ്ഥാനം അടയാളപ്പെടുത്തി യത് രാജ്യത്തിന്റെ വൈവിധ്യം ആണെന്നും എന്നാല്‍ ഇന്നത് നഷ്ട പ്പെടുകയാണെന്നും കെ. മുരളീ ധരന്‍ എംപി. ബഹുസ്വര ഇന്ത്യ തിരിച്ചു പിടിക്കാന്‍ എല്ലാവരും ഒന്നിച്ചു രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. അവാര്‍ഡ് ജേതാക്കളായ വിദ്യാര്‍ഥികളെയും അധ്യാപകരെയും അനുമോദിക്കാന്‍ നൊച്ചാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്‌കൂള്‍ ഓഡിറ്റോറിയത്തിന് എംപി ഫണ്ടില്‍ നിന്ന് തുക അനുവദിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. സംസ്ഥാനത്തെ മികച്ച നാഷണല്‍ സര്‍വീസ് സ്‌കീം വോളണ്ടിയറായി തെരെഞ്ഞെ ടുക്ക പ്പെട്ട എസ്.ബി. കൃഷ്‌ണേന്തു, കേരള ന്യൂന പക്ഷ ക്ഷേമ വകു പ്പി ന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'എക്‌സ്‌പ്ലോര്‍ ഇന്ത്യ 'ഭാര തപര്യടനത്തിന് തെരെഞ്ഞെടുക്കപ്പെട്ട അലന്റ് സിദ്ദിഖ്, എം.സി. ഹാഫിസ് മുഹമ്മദ്, മികച്ച നാഷണല്‍ സര്‍വീസ് സ്‌കീം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ആയി തെരെഞ്ഞെടുക്കപ്പെട്ട എസ്. ശ്രീചിത്ത് പാലോറ, മികച്ച വിദ്യാരംഗം കോഓര്‍ഡിനേറ്റര്‍ അവാര്‍ഡ് ജേതാവ് വി.എം. അഷ്‌റഫ് എന്നിവരെയും പ്രളയ കാലത്ത് മികച്ച പ്രവര്‍ത്തനം നടത്തിവരെയും അനുമോദിച്ചു. മാനേജര്‍ എ.വി അബ്ദുള്ള അധ്യക്ഷത വഹിച്ചു. നാഷണല്‍ സര്‍വീസ് സ്‌കീം പ്രോഗ്രാം ഓഫീസര്‍ പി.സി. മുഹമ്മദ് സിറാജ് അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തി. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ടി. മുഹമ്മദ്, ഹെഡ്മാസ്റ്റര്‍ കെ. അഷ്‌റഫ്, സ്റ്റാഫ് സെക്രട്ടറി ടി. പി അബ്ദുല്‍ അസീസ്, പി. പി അബ്ദുറഹിമാന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍