അമിത് ഷായുടെ നീക്കങ്ങള്‍ മമതയെ മൂന്നാമതും മുഖ്യമന്ത്രിയാക്കുമെന്ന ആശങ്കയില്‍ ബംഗാള്‍ ബി.ജെ.പി

ന്യൂഡല്‍ഹി:പശ്ചിമ ബംഗാളിലെ ബി.ജെ.പി നേതൃത്വം ആശങ്കയി ലാണ്. ദേശീയ പൗരത്വ പട്ടിക ബംഗാളിലും നടപ്പിലാക്കും എന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമര്‍ശമാണ് ബംഗാളിലെ ബി.ജെ.പിയെ വെട്ടിലാക്കിയത്. 
കഴിഞ്ഞ ലോ ക്‌സ ഭാ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ ബി.ജെ.പി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. മമതയെ മൂന്നാമതും മുഖ്യമന്ത്രിയാവാന്‍ അനുവദിക്കില്ലെന്നും 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലൂടെ ബംഗാളില്‍ അധികാരത്തില്‍ എത്തുമെന്നായിരുന്നു ബി.ജെ.പിയുടെ അവകാശവാദം. അസമിലെ ദേശീയ പൗരത്വ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ നിരവധി ഹിന്ദുക്കളും പട്ടികയില്‍ നിന്ന് പുറത്തായിരുന്നു. ബംഗാളില്‍ എന്‍.ആര്‍.സി നടപ്പിലായാല്‍ ഒരേ സമയം നിരവധി ഹിന്ദുക്കളും മുസ്‌ലിംകളും പട്ടികയില്‍ ഉള്‍പ്പെടാതെ വന്നേക്കാം. അങ്ങനെയെങ്കില്‍ ഇരു മതവിശ്വാസികളും തൃണമൂല്‍ കോണ്‍ഗ്രസിനോട് കൂടുതല്‍ അടുക്കുമെന്ന് ബംഗാളിലെ ബി.ജെ.പി നേതൃത്വം ഭയപ്പെടുന്നു. ദേശീയ പൗരത്വ പട്ടിക ബംഗാളില്‍ നടപ്പിലാക്കുമെന്ന് പ്രചരിപ്പിച്ചാല്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ സാധ്യതകള്‍ ഇല്ലാതാകുമെന്ന് ഒരു ബി.ജെ.പി എം.പി പ്രതികരിച്ചതായി ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ദേശീയ പൗരത്വ പട്ടിക നടപ്പിലാക്കിയാല്‍ മതുവാ സമുദായവും മുസ്!ലിംകളും ഒന്നിക്കും. ഇത് 150ലേറെ നിയോജക മണ്ഡലങ്ങളില്‍ പ്രതിഫലിക്കും. ബംഗാളിലെ ആകെയുള്ള 295 നിയോജക മണ്ഡലങ്ങളില്‍ 87 നിയോജക മണ്ഡലങ്ങളില്‍ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് സ്വാധീനമുണ്ട്. 40 മണ്ഡലങ്ങള്‍ മതുവാ ഭൂരിപക്ഷ പ്രദേശങ്ങളാണ്. ഈ കണക്കുകളാണ് ബി.ജെ.പിയെ ആശങ്കപ്പെടുത്തുന്നത്.തൊഴിലില്ലായ്മ, രാഷ്ട്രീയ അതിക്രമങ്ങള്‍, ക്രമസമാധാനപ്രശ്‌നങ്ങള്‍ എന്നിവ ഉന്നയിച്ച് വേണം തെരഞ്ഞെടുപ്പിനെ നേരിടാനെന്നാണ് ബംഗാളിലെ ബി.ജെ.പി നേതാക്കളുടെ അഭിപ്രായം. ബംഗാള്‍ ബിഹാര്‍, ഉത്തര്‍ പ്രദേശ് സംസ്ഥാനങ്ങള്‍ പോലെയല്ലാത്തതിനാല്‍ ദേശീയ പൗരത്വ പട്ടിക നടപ്പിലാക്കാനാവില്ലെന്ന് ബി.ജെ.പി എം.പി സൗമിത്ര ഖാന്‍ പറയുകയുണ്ടായി.ദേശീയ പൌരത്വ പട്ടിക സംബന്ധിച്ച് മമത ബാനര്‍ജി ജനങ്ങളില്‍ ഭയമുണ്ടാക്കുകയാണെന്നാണ് ബി,ജെ.പി നേതാക്കള്‍ പരസ്യമായി പറയുന്നത്. അതേസമയം ദേശീയ പൗരത്വ പട്ടിക ബംഗാളില്‍ നടപ്പിലാക്കുന്നത് എന്ത് വില കൊടുത്തും തടയുമെന്ന മമതയുടെ പരാമര്‍ശം തൃണമൂല്‍ കോണ്‍ഗ്രസിന്റെ ജനപ്രീതി വിര്‍ധിപ്പിച്ചുണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍