ബി.എസ്.എന്‍.എല്‍ എം.ടി.എന്‍.എല്‍, പൊതുമേഖലാ ടെലികോം ലയനം നേട്ടമാകുമോ

കൊച്ചി: നഷ്ടം കുമിഞ്ഞുകൂടുന്ന പൊതുമേഖലാ ടെലികോം കമ്പനികളായ ബി.എസ്.എന്‍.എല്‍., എം.ടി.എന്‍.എല്‍ എന്നിവയെ ലയിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ച് കഴിഞ്ഞു. ലയനത്തിലൂടെ ലാഭത്തിന്റെ ട്രാക്കിലേക്ക് ഈ കമ്പനികളെ ഉയര്‍ത്തുകയാണ് ലക്ഷ്യം. ഇരു കമ്പനികളുടെയും നഷ്ടവും പ്രവര്‍ത്തനവും വിലയിരുത്തുമ്പോള്‍ ലയനം നല്ല ഉപായവുമാണ്.എന്നാല്‍, കടുത്ത മത്സരമുള്ള ഇന്ത്യന്‍ ടെലികോം രംഗത്ത് മുന്‍നിരയിലേക്ക് കുതിച്ചു കയറാനും വിപണി വിഹിതത്തില്‍ മുന്നേറ്റമുണ്ടാക്കാനും ലയിച്ചുണ്ടാകുന്ന പുതിയ കമ്പനിക്ക് കഴിയുമോ ബി.എസ്.എന്‍.എല്ലിന്റെയും എം.ടി.എന്‍.എല്ലിന്റെയും നിലവിലെ സ്ഥിതി പരിശോധിക്കുമ്പോള്‍ ഈ ലക്ഷ്യം പ്രയാസമാണെന്ന് കാണാം.ബി.എസ്.എന്‍.എല്ലിന്റെയും എം.ടി.എന്‍.എല്ലിന്റെയും പ്രവര്‍ത്തന പ്രദേശങ്ങള്‍ വെവ്വേറെയായതിനാല്‍ ഇരു കമ്പനികളുടെയും ലയനം സുഗമമായി നടത്താനാകുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. സ്വകാര്യ ടെലികോം കമ്പനികള്‍ക്ക് രാജ്യവ്യാപക സാന്നിദ്ധ്യമുണ്ട്. ലയിച്ചൊന്നാകുന്നതിലൂടെ ബി.എസ്.എന്‍.എല്‍എം.ടി.എന്‍.എല്‍ കമ്പനിക്കും രാജ്യവ്യാപക സാന്നിദ്ധ്യമുണ്ടാകും. അതേസമയം ജീവനക്കാരുടെ സാംസ്‌കാരികമായ വ്യത്യാസങ്ങള്‍, ശമ്പള സ്‌കെയില്‍ വ്യത്യാസം, തൊഴിലാളി യൂണിയനുകളില്‍ നിന്നുള്ള എതിര്‍പ്പ്, വി.ആര്‍.എസ് സംബന്ധിച്ച ആവശ്യങ്ങള്‍ എന്നിവ ലയനത്തിന് വെല്ലുവിളി ഉയര്‍ത്തും.ബി.എസ്.എന്‍.എല്‍, എം.ടി.എന്‍.എല്‍ എന്നിവ പൂട്ടുകയോ സര്‍ക്കാര്‍ ഓഹരികള്‍ വില്‍ക്കുകയോ ചെയ്യില്ലെന്ന് കേന്ദ്ര ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കിയിരുന്നു. ഓഹരി ഭാഗികമായോ പൂര്‍ണമായോ വിറ്റൊഴിയുന്നത് കാതലായ ചര്‍ച്ചയ്ക്കും വിഷയമായില്ല. ഇരു കമ്പനികളുടെയും വിപണിമൂല്യം താരതമ്യേന കുറവായതിനാല്‍ ഓഹരികള്‍ വാങ്ങാന്‍ നിക്ഷേപകര്‍ ഉണ്ടാകുമോയെന്ന വെല്ലുവിളിയുമുണ്ട്. പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ നിശ്ചിത ഓഹരികള്‍ വിറ്റഴിക്കാന്‍ കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും വാങ്ങാന്‍ ആരും വന്നിരുന്നില്ലബി.എസ്.എന്‍.എല്‍എം.ടി.എന്‍.എല്‍ കമ്പനികളെ ലാഭത്തിലേക്ക് ഉയര്‍ത്തുകയാണ് ലയനത്തിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. പക്ഷേ, ടെലികോം രംഗത്ത് മുന്‍നിരയിലേക്ക് ഉയരാന്‍ ലയനം ഇവയെ സഹായിക്കുമോമൊബൈല്‍ നെറ്റ്‌വര്‍ക്ക് രംഗത്ത് ഇരു കമ്പനികളുടെയും സംയുക്ത വിപണി വിഹിതം 2019 മാര്‍ച്ചിലെ കണക്കുപ്രകാരം 10.3 ശതമാനം മാത്രമാണ്. ഗ്രാമീണ മേഖലയില്‍ ബി.എസ്.എന്‍.എല്ലിന്റെ ഉപഭോക്തൃ വിഹിതം 7.2 ശതമാനം.ലാന്‍ഡ്‌ലൈന്‍ രംഗത്ത് ബി.എസ്.എന്‍.എല്ലാണ് ഒന്നാമത്. വിപണി വിഹിതം 66.4 ശതമാനം. പക്ഷേ, മൊത്തം ടെലികോം വിപണിയുടെ രണ്ടു ശതമാനം മാത്രമേയുള്ളൂ ലാന്‍ഡ്‌ലൈന്‍. ബ്രോഡ്ബാന്‍ഡ് വിപണിയില്‍ 54 ശതമാനം വിഹിതവുമായി ബി.എസ്.എന്‍.എല്‍എം.ടി.എന്‍.എല്‍ മുന്നിലാണ്. എന്നാല്‍, ഈ വിഭാഗത്തില്‍ നിന്ന് കാര്യക്ഷമമായ വരുമാനം കമ്പനികള്‍ക്ക് കിട്ടുന്നില്ലെന്നാണ് വിലയിരുത്തല്‍.അതായത്, ലയിച്ചൊന്നായാലും ഉപഭോക്തൃ കേന്ദ്രീകൃത ടെലികോം ബിസിനസില്‍ ബി.എസ്.എന്‍. എല്‍എം.ടി.എന്‍.എല്ലിന് വലിയ കുതിപ്പ് നടത്തുക പ്രയാസമാണ്. ലയിച്ചുണ്ടാകുന്ന പുതിയ കമ്പനിക്ക് 2016ലെ നിരക്കില്‍ 4ജി സ്‌പെക്ട്രം നല്‍കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഏകദേശം (ജി.എസ്.ടി ഉള്‍പ്പെടെ) 24,000 കോടി രൂപ ഇതിനായി സര്‍ക്കാര്‍ നീക്കിവയ്ക്കും. ഉപഭോക്തൃ വിഹിതത്തില്‍ മുന്നേറാന്‍ 4ജി എത്രത്തോളം ബി.എസ്.എന്‍.എല്ലിനെ സഹായിക്കുമെന്ന് കണ്ടറിയണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍