ഇന്നു മുതല്‍ ഡല്‍ഹി ബസുകളില്‍ സ്ത്രീകള്‍ക്ക് ടിക്കറ്റ് വേണ്ട

ന്യൂഡല്‍ഹി: സ്ത്രീശാക്തീകര ണത്തിന്റെ ഭാഗമായി ഡല്‍ ഹിയില്‍ വനിതകള്‍ക്കായി എ.എ.പി. സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ ബസ് യാത്ര പദ്ധതി ഇന്ന് മുതല്‍ ആരംഭിച്ചു. ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേ ഷന്‍(ഡി. ടി. സി.) ബസുകളിലും ക്ലസ്റ്റര്‍ ബസുകളിലുമാണ് വനിതകള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാനാവുക. പിങ്ക് നിറത്തിലുള്ള പ്രത്യേക യാത്രാ ടിക്കറ്റുകളുടെ അച്ചടി ആരംഭിച്ചു കഴിഞ്ഞു. ഡല്‍ഹിയില്‍ 3,781 ഡി. ടി. സി. ബസുകളും 1,704 ക്ലസ്റ്റര്‍ ബസുകളുമാണ് നിലവില്‍ സര്‍വീസ് നടത്തുന്നത്.യാത്രക്കാരായ വനിതകള്‍ക്ക് പ്രത്യേകമായി തയാറാക്കിയ പിങ്ക് നിറത്തിലുള്ള ടിക്കറ്റാവും നല്‍കുക. ഇത്തരത്തില്‍ വിതരണം ചെയ്ത ഓരോ ടിക്കറ്റിനും 10 രൂപ വീതം മൂല്യം കണക്കാക്കിയാണ് ഈയിനത്തില്‍ ഡി. ടി. സിക്കും ക്ലസ്റ്റര്‍ ബസിനുമുള്ള ധനസഹായം അനുവദിക്കുക. പദ്ധതി നടപ്പാക്കാന്‍ 290 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്. ഇതില്‍ 90 കോടിയോളം രൂപയാണ് ഡി. ടി. സിക്കും 50 കോടി രൂപ ക്ലസ്റ്റര്‍ ബസുകള്‍ക്കുമായി ലഭിക്കുക; അവശേഷിക്കുന്ന 150 കോടി രൂപ ഡല്‍ഹി മെട്രോയുടെ വിഹിതമാണ്. എന്നാല്‍ ഡല്‍ഹി മെട്രോയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍