എന്‍എസ്എസിനെ പഴിചാരി ഒഴിഞ്ഞുമാറണ്ട; നേതൃത്വത്തിനെതിരേ പീതാംബരക്കുറുപ്പ്

 തിരുവനന്തപുരം: വട്ടിയൂര്‍ ക്കാവ് ഉപതെരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെ നേതൃ ത്വത്തിനെതിരേ വിമര്‍ശന വുമായി കോണ്‍ഗ്രസ് നേതാവ് എന്‍. പീതാംബരക്കുറുപ്പ്. താ നാ ണു രാജാവ് എന്ന തരത്തിലാണു പലരും തെരഞ്ഞെടുപ്പിനെ സ മീപിച്ചതെന്നും മണ്ഡലം മാര്‍ ക്‌സിസ്റ്റ് പാര്‍ട്ടിക്ക് കോണ്‍ഗ്രസ് അടിയറവുവച്ചെന്നും കുറുപ്പ് കുറ്റപ്പെടുത്തി. തനിക്ക് സീറ്റ് തരാത്തതില്‍ ദുഃഖമില്ല. പക്ഷേ, വട്ടിയൂര്‍ക്കാവ് മണ്ഡലം കോ ണ്‍ഗ്രസ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് അടിയറവ് വച്ചു. എന്‍എസ്എസിനെ പഴിചാരി തോല്‍വിയില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ കോണ്‍ഗ്ര സിനാ കില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്മവീര്യം നഷ്ടപ്പെടു ത്തി യെന്നും പീതാംബരക്കുറുപ്പ് പറഞ്ഞു. കോണ്‍ഗ്രസ് ഒരാളെ എവിടെ വച്ച് ഒതുക്കുമെന്നു തനിക്കു നന്നായി അറിയാമെന്നും പാര്‍ട്ടിക്കു ള്ളില്‍ ചികിത്സ നടത്തേണ്ട സമയം അതിക്രമിച്ചെന്നും പീതാംബ രക്കുറുപ്പ് തുറന്നടിച്ചു. വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ഥിയായി ആദ്യം പരിഗണിച്ചിരുന്നത് പീതാംബരക്കുറുപ്പിനെയായിരുന്നു. എന്നാല്‍ പിന്നീട് മോഹന്‍കുമാറിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി നിശ്ചയിക്കുകയായിരുന്നു. എല്‍ഡിഎഫിന്റെ വി.കെ. പ്രശാന്തിനോട് 14,465 വോട്ടുകള്‍ക്കാണു വട്ടിയൂര്‍ക്കാവില്‍ മോഹന്‍കുമാര്‍ പരാജയപ്പെട്ടത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍