അന്താരാഷ്ട്ര കമ്പനികളെ ഇന്ത്യയിലെത്തിക്കും: നിര്‍മ്മലാ സീതാരാമന്‍

 വാഷിംഗ്ടണ്‍: ചൈനയ്ക്ക് പുറത്ത് നിക്ഷേപസാദ്ധ്യതകള്‍ തേടുന്ന അന്താരാഷ്ട്ര കമ്പനികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കാനായി നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്‍. ഇത്തരം കമ്പനികളുടെ ബ്ലൂപ്രിന്റ് തയ്യാറാക്കുകയും അവരെ പോയി കാണുകയും ചെയ്യും. വ്യാവസായിക പ്രമുഖരെ സര്‍ക്കാര്‍ നേരില്‍ക്കാണുകയും അവരെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്യുമെന്നും നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കി. വാഷിംഗ്ടണില്‍ അന്താരാഷ്ട്ര നാണയനിധിയുടെയും ലോകബാങ്കിന്റെയും സംയുക്ത വാര്‍ഷികയോഗത്തിനൊടുവില്‍ നടന്ന സംവാദപരിപാടിയില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.ഇങ്ങനെ ആലോചനകളുള്ള കമ്പനികള്‍ തീര്‍ച്ചയായും ഇന്ത്യയെ ഒരു ബിസിനസ് കേന്ദ്രമാക്കാന്‍ ആഗ്രഹിക്കും. ഞാനവരെ നേരില്‍കണ്ട് എന്തുകൊണ്ട് ഇന്ത്യ ഒരു മികച്ച നിക്ഷേപകേന്ദ്രമാണെന്ന് അവരെ ബോദ്ധ്യപ്പെടുത്തും. നിലവില്‍ ചൈനയും യു.എസും തമ്മിലുള്ള വിഷയങ്ങളെ അടിസ്ഥാനമാക്കിയല്ല സര്‍ക്കാര്‍ ഈ തീരുമാനത്തിലെത്തിയ തെന്നും മന്ത്രി വ്യക്തമാക്കി. മറ്റുപലകാരണങ്ങള്‍ കൊണ്ടും കമ്ബനികള്‍ ചൈനയില്‍നിന്ന് മാറാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും അവര്‍ക്ക് ഏറ്റവും അനുയോജ്യമായ ഇടം ഇന്ത്യയാണെന്നും മന്ത്രി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍