പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കി യു.എ.ഇ

യു.എ.ഇ:യു.എ.ഇ പാര്‍ലെമന്റായ ഫെഡറല്‍ നാഷനല്‍ കൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയായി. ജനാധിപത്യ രീതിയിലൂടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട 20 അംഗങ്ങളുടെ പ്രാഥമിക പട്ടിക ദേശീയ തെരഞ്ഞെടുപ്പ് കമ്മിറ്റി ഔദ്യോഗികമായി പ്രഖ്യാപിച്ചു. അന്തിമ ഫലപ്രഖ്യാപനം ഈ മാസം പതിമൂന്നിന് നടക്കും.യു.എ.ഇ സാംസ്‌കാരിക വികസന മന്ത്രിയും ദേശീയ തെരഞ്ഞെടുപ്പ് സമിതി അംഗവും തെരഞ്ഞെടുപ്പ് മീഡിയ കമ്മിറ്റി മേധാവിയുമായ നൂറ ബിന്ത് മുഹമ്മദ് അല്‍ കാബിയാണ് പ്രഖ്യാപനം നടത്തിയത്. യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ എഫ്.എന്‍.സിയില്‍ വനിതകള്‍ക്ക് 50 ശതമാനം പ്രാതിനിധ്യം അനുവദിച്ച് ഉത്തരവിറക്കിയതിനെ തുടര്‍ന്ന് നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്.40 അംഗ ഫെഡറല്‍ നാഷനല്‍ കൗണ്‍സിലില്‍ 20 അംഗങ്ങളെയാണ് വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്തത്. അബൂദബി, ദുബൈ എമിറേറ്റുകളില്‍ നിന്ന് നാല് അംഗങ്ങളും ഷാര്‍ജയില്‍ നിന്ന് മൂന്നും ഷാര്‍ജ, അജ്മാന്‍, ഉംഅല്‍ ഖുവൈന്‍, റാസല്‍ ഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളില്‍നിന്ന് രണ്ടു വീതം അംഗങ്ങളെയുമാണ് തെരഞ്ഞെടുത്തത്.ദേശീയ തെരഞ്ഞെടുപ്പ് സമിതി പുറപ്പെടുവിച്ച പ്രാഥമിക ഫലങ്ങള്‍ സംബന്ധിച്ചുള്ള അപ്പീലുകള്‍ സ്വീകരിക്കാനുള്ള സമയപരിധി ഇന്നവസാനിച്ചു. കമ്മിറ്റിയുടെ വിശകലനത്തെ തുടര്‍ന്ന് അന്തിമ ഫല പ്രഖ്യാപനം ഒക്ടോബര്‍ 13നാണ് നടക്കുക. 478 സ്ഥാനാര്‍ഥികളില്‍ നിന്നാണ് 20 േപരെ തെരഞ്ഞെടുത്തത്. ബാക്കിയുള്ള 20 പേരെ വിവിധ എമിറേറ്റുകളിലെ ഭരണാധികാരികള്‍ നോമിനേറ്റ് ചെയ്യും. ഏതാണ്ട് ഒന്നേകാല്‍ ലക്ഷത്തോളം പേരാണ് ഇലക്ഷന്‍ പ്രക്രിയയില്‍ ഭാഗഭാക്കായത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍