സാമ്പത്തിക മാന്ദ്യം താത്കാലികമെന്ന് മുകേഷ് അംബാനി

റിയാദ്: ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയിലെ മാന്ദ്യം താത്കാലികമാണെന്നും കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ വളര്‍ച്ചയുടെ പാതയിലേക്ക് വീണ്ടും രാജ്യത്തെ ഉയര്‍ത്തുമെന്നും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി പറഞ്ഞു. റിയാദില്‍ സൗദി അറേബ്യയുടെ വാര്‍ഷിക നിക്ഷേപ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നരേന്ദ്ര മോദി സര്‍ക്കാര്‍ കഴിഞ്ഞ ആഗസറ്റ് മുതല്‍ പ്രഖ്യാപിച്ച സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ ഫലപ്രദമാണ്. അടുത്ത പാദങ്ങളില്‍ ഇതിന്റെ നേട്ടം പ്രതിഫലിക്കും. ഇന്ത്യയ്ക്കും സൗദിക്കും ദീര്‍ഘവീക്ഷണമുള്ള നായകരെയാണ് ലഭിച്ചതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി, സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍സൗദ്, കിരീടാവകാശി മൊഹമ്മദ് ബിന്‍ സല്‍മാന്‍ എന്നിവരെ പുകഴ്ത്തി അംബാനി പറഞ്ഞു.
സംഗമത്തില്‍ നരേന്ദ്ര മോദി മുഖ്യ പ്രഭാഷകനായി പങ്കെടുക്കുന്നുണ്ട്. റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ 1,500 കോടി ഡോളറിന്റെ ഓഹരിനിക്ഷേപം നടത്താന്‍ സൗദി എണ്ണക്കമ്പനിയായ ആരാംകോ തയ്യാറെടുക്കുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍