കരമനയില്‍ ഒരു കുടുംബത്തിലെ ഏഴു പേരുടെ മരണത്തില്‍ ദുരൂഹത

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൂടത്തായി മോഡല്‍ കൊലപാതകമെന്ന് പരാതി. കരമനയില്‍ ഒരു കുടുംബത്തിലെ ഏഴു പേരുടെ മരണത്തിലാണ് ദുരൂഹത. നടന്നത് കൊലപാതകങ്ങള്‍ ആണെന്നും സ്വത്ത് തട്ടിയെടുക്കാനുള്ള നീക്കമാണെന്നും ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ പരാതി നല്‍കി. പരാതിയില്‍ കരമന പോലീസ് കേസെടുത്തിട്ടുണ്ട്. ജില്ലാ ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് പോലീസ് കേസെടുത്തത്. കുടുംബാംഗങ്ങളുടെ മരണത്തെ തുടര്‍ന്ന് കാര്യസ്ഥന്‍ സ്വത്തു തട്ടിയെടുത്തെന്നാണ് പരാതിയില്‍ പറയുന്നത്. ഗോപിനാഥന്‍ നായര്‍, ഭാര്യ സുമുഖിഅമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണന്‍, ജയപ്രകാശ്, ഗോപിനാഥന്‍ നായരുടെ സഹോദരന്‍ വേലുപ്പിള്ളയുടെ മകന്‍ ഉണ്ണികൃഷ്ണന്‍ നായര്‍, ഗോപിനാഥന്‍ നായരുടെ മറ്റൊരു സഹോദരനായ നാരായണപിള്ളയുടെ മകന്‍ ജയമാധവന്‍ എന്നിവരാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍