സാംസ്‌കാരിക നായകര്‍ക്കെതിരേ കേസ്: പ്രധാനമന്ത്രിക്ക് കത്തയച്ച് ശശി തരൂര്‍

തിരുവനന്തപുരം: സാംസ്‌കാരിക നായകര്‍ക്കെതിരായി രാജ്യദ്രോഹക്കുറ്റത്തിനു കേസെടുത്ത സംഭവം പ്രതിഷേധാര്‍ഹമെന്ന് ശശി തരൂര്‍ എംപി. നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് തരൂര്‍ കത്തയക്കുകയും ചെയ്തു. സാംസ്‌കാരിക നായകര്‍ക്കെതിരേ കേസെടുത്ത നടപടി തെറ്റാണെന്നും മൗലികാവകാശത്തിന്റെ ലംഘനമാണിതെന്നും തരൂര്‍ പറഞ്ഞു. ഈ വിഷയത്തില്‍ പ്രധാനമന്ത്രി മൗനം വെടിയണമെന്നും തരൂര്‍ ആവശ്യപ്പെട്ടു. രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങളിലും കൊലപാതകങ്ങളിലും ആശങ്കയറിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ അടക്കമുള്ള അന്‍പതോളം പ്രമുഖര്‍ക്കെതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍