കേരള ബാങ്ക്: ജില്ലാ സഹകരണ ബാങ്കുകളുടെ ലയന നടപടിക്കു കോടതി അനുമതി

കൊച്ചി: കേരള ബാങ്ക് രൂപവല്‍ക്കകരിക്കാന്‍ ജില്ലാ സഹകരണ ബാങ്കുകളുടെ ലയന നടപടിയുമായി സര്‍ക്കാരിന് മുന്നോട്ടു പോകാന്‍ ഹൈക്കോടതി അനുമതി നല്‍കി. കേരള ബാങ്ക് രൂപീകരണത്തിന് റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ച സാഹചര്യത്തില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ നല്‍കിയ അപേക്ഷയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. കേരള ബാങ്ക് രൂപീകരണത്തെ ചോദ്യം ചെയ്തു തൊടുപുഴ ആലക്കോട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് തോമസ് മാത്യു, കോഴിക്കോട് കുരുവട്ടൂര്‍ സഹകരണ ബാങ്ക് ചെയര്‍മാന്‍ എന്‍. സുബ്രഹ്മണ്യന്‍ എന്നിവര്‍ ഉള്‍പ്പെടെ നല്‍കിയ ഹര്‍ജികളാണ് ഹൈക്കോടതിയിലുള്ളത്.ഹര്‍ജിക്കാര്‍ അപേക്ഷയെ എതിര്‍ത്തെങ്കിലും ബാങ്കുകളുടെ ലയനം അംഗീകരിച്ച് അന്തിമവിജ്ഞാപനം ഇറക്കുന്നതിനു മാത്രമാണ് കഴിഞ്ഞ മാര്‍ച്ച് 12 ലെ ഇടക്കാല ഉത്തരവു പ്രകാരം വിലക്കുള്ളതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. മറ്റുള്ള നടപടികളുമായി സര്‍ക്കാരിന് മുന്നോട്ടുപോകാമെന്നും വ്യക്തമാക്കി. റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ച സാഹചര്യത്തില്‍ നിലവിലുള്ള ഹര്‍ജികള്‍ നേരത്തെ പരിഗണിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍