കൂടത്തായി കൊലപാതക പരമ്പര സിനിമയാകുന്നു, അന്വേഷണ ഉദ്യോഗസ്ഥനായി മോഹന്‍ലാല്‍

കൂടത്തായി കൂട്ടക്കൊലപാതക പരമ്പര സിനിമയാക്കുന്നു. ചിത്രത്തില്‍ മോഹന്‍ലാലാണ് നായകനായെത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. അന്വേഷണഉദ്യോഗ സ്ഥന്റെ വേഷത്തിലാകും മോഹന്‍ലാല്‍ എത്തുക. മോഹന്‍ലാലിനുവേണ്ടി നേരത്തേ തയാറാക്കിയ കുറ്റാന്വേഷണ കഥയ്ക്കു പകരമായാണ് കൂടത്തായി കൊലപാതക പരമ്പര സിനിമയാക്കുന്നതെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. സിനിമയുടെ തിരക്കഥ, സംവിധാനം എന്നിവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. കൂടത്തായി സംഭവത്തിനൊപ്പം നേരത്തേ തയാറാക്കിയ കഥയുടെ ഭാഗങ്ങളും സിനിമയില്‍ ഉള്‍പ്പെടുത്തും. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തവര്‍ഷം ഫെബ്രുവരിയോടെ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍