കേന്ദ്ര ചിട്ടി നിയമ ഭേദഗതി അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍: കേന്ദ്രമന്ത്രി

തൃശൂര്‍: ചിട്ടി ഫോര്‍മെന്‍ കമ്മീ ഷന്‍ ഏഴു ശതമാന മാക്കു ന്നതു ള്‍പ്പെടെ കേന്ദ്ര ചിട്ടി നിയമം ഭേദഗതി ചെയ്യുന്നതിനുള്ള ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ പാസാക്കുമെന്നു കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. കേരള ചിട്ടി ഫോര്‍മെന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ സമര്‍പ്പിച്ച നിവേദനം പരിശോധിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ സമ്മേളനത്തില്‍ അപ്രതീക്ഷിതമായ കാരണങ്ങളാലാണു ബില്‍ പരിഗണിക്കാനാകാതെ വന്നത്. കേന്ദ്ര ചിട്ടി നിയമം കേരളത്തില്‍ പ്രാബല്യത്തിലായതോടെ സ്വകാര്യ ചിട്ടി സ്ഥാപനങ്ങള്‍ നിലനില്‍പിനു ക്ലേശിക്കുന്ന അവസ്ഥയിലാണെന്നു നിവേദക സംഘം മന്ത്രിയെ ബോധ്യപ്പെടുത്തി. ഇക്കാര്യങ്ങള്‍ സംബന്ധിച്ചു കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമനുമായി ചര്‍ച്ചയ്ക്ക് അവസരമൊരുക്കാമെന്നും മന്ത്രി മുരളീധരന്‍ വാഗ്ദാനം ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍