സഞ്ജയ് ദത്ത് മോഹന്‍ലാലിനൊപ്പം

ബോളിവുഡിന്റെ സൂപ്പര്‍താരം സഞ്ജയ് ദത്തിനൊപ്പമുള്ള തന്റെ ചിത്രം പങ്കുവച്ച് മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍. 'ബിഗ് ബ്രദര്‍ വിത്ത് മുന്നാഭായി' എന്ന ക്യാപ്ഷനോടെയാണ് ലാല്‍ സഞ്ജയ് ദത്തിനൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. മോഹന്‍ലാലിനെ നായകനാക്കി സിദ്ധിഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദര്‍ എന്ന ചിത്രത്തില്‍ സഞ്ജയ് ദത്തും അഭിനയിക്കുന്നുണ്ട് എന്ന അഭ്യൂഹം ഇതിന് പിന്നാലെ ആരാധകര്‍ക്കിടയിലുണ്ടായി. സല്‍മാന്‍ ഖാന്റെ സഹോദരനും നടനുമായ അര്‍ബാസ് ഖാനും ബിഗ് ബ്രദറില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രീകരണം തുടങ്ങാനിരിക്കുന്ന ലൂസിഫറിന്റെ രണ്ടാംഭാഗത്തിലാണോ സഞ്ജയ് ദത്ത് അഭിനയിക്കുന്നതെന്ന ആകാംക്ഷയും ആരാധകര്‍ പങ്കുവച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍