നാല്‍പ്പത്തിയൊന്നിന്റെ ടീസറെത്തി; ശബരിമല പ്രമേയമാക്കി ലാല്‍ജോസ്

ലാല്‍ജോസിന്റെ 25ആമത്തെ ചിത്രമായി പുറത്തിറങ്ങുന്ന നാല്‍പ്പത്തിയൊന്നിന്റെ (41) ന്റെ ടീസറെത്തി. ബിജു മേനോന്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയില്‍ നിമിഷ സജയനാണ് നായികയായെത്തുന്നത്. ശബരിമലയും അതിനോടനുബന്ധിച്ചുണ്ടായ വിവാദങ്ങളും കോര്‍ത്തിണക്കി നാടിന്റെ സാമൂഹ്യരാഷ്ട്രീയ അന്തരീക്ഷത്തെ തുറന്നു കാട്ടുന്ന പ്രമേയവുമായാണ് ടീസര്‍ പുറത്തിറക്കിയിരിക്കുന്നത്. എല്‍.ജെ ഫിലിംസിന്റെ ബാനറില്‍ ജി.പ്രജിത്, അനുമോദ് ബോസ്, ആദര്‍ശ് നാരായണന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബിജിപാല്‍ ആണ് സംഗീതം നിര്‍വഹിക്കുന്നത്.നവംബറില്‍ ചിത്രം പുറത്തിറങ്ങുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ തരുന്ന വിവരം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍