പ്രണയാഭ്യര്‍ഥന നിരസിച്ചു; പതിനേഴുകാരിയെ യുവാവ് വീട്ടില്‍ കയറി തീ കൊളുത്തി കൊന്നു

കൊച്ചി: പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് അര്‍ധരാത്രി യുവാവ് പതിനേഴുകാരിയെ വീട്ടില്‍ കയറി പെട്രോളൊഴിച്ച് തീ കൊളുത്തി കൊന്നു. പൊള്ളലേറ്റ യുവാവും മരിച്ചു. കാക്കനാട് അത്താണി സലഫി ജുമാ മസ്ജിദ്‌നു സമീപം പദ്മാലയത്തില്‍ ഷാലന്‍മോളി ദമ്പതിമാരുടെ മകള്‍ ദേവികയും പറവൂര്‍ സ്വദേശി മിഥുനുമാണ് മരിച്ചത്. ദേവിക പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പിതാവിന് ഗുരുത രപൊള്ളലേറ്റു. ഇന്നലെ രാത്രി 12.15 ഓടെയാണ് സംഭവം. ബൈക്കി ലെത്തിയ മിഥുന്‍ വീട്ടുകാരെ വിളിച്ചുണര്‍ത്തി. ഷാലനോട് ദേവിക യെ കാണണമെന്ന് ആവശ്യപ്പെട്ടു. ഈ സമയം പുറത്തെത്തിയ ദേവികയുടെ മേല്‍ മിഥുന്‍ പെട്രോളൊഴിച്ച് തീകൊളുത്തു കയായി രുന്നു. തീ ആളിപ്പടരുന്നതിനിടെ മിഥുനും പൊള്ളലേറ്റു. ദേവികയെ രക്ഷപെടുത്താന്‍ ശ്രമിച്ച ഷാലനും പൊള്ളലേറ്റു.നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മൂവ രെ യും ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ദേവികയേയും മിഥുനെയും രക്ഷിക്കാനായില്ല. പെണ്‍കു ട്ടിയോട് മിഥുന്‍ പലതവണ പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു. പെണ്‍ കുട്ടിയെ ശല്യപ്പെടുത്തി യതിന് മിഥുനെതിരെ കേസും നിലവിലു ണ്ടാ യിരുന്നു.ഇന്നലെ വൈകുന്നേരവും പെണ്‍കുട്ടിയോട് ഇയാള്‍ പ്രണയാഭ്യര്‍ഥന നടത്തി. ഇതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാകുകയും ചെയ്തു. ഇതാണ് രാത്രിയോടെ കൊലപാതകത്തില്‍ കലാശിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍