ജോളി വീട്ടിലെത്തി പോയശേഷം എല്ലാവരും ഛര്‍ദിച്ചു; വെളിപ്പെടുത്തലുമായി ബന്ധുക്കള്‍

കോഴിക്കോട്: കൂടത്തായി കൊലപാതകങ്ങളിലെ മുഖ്യപ്രതി ജോളി പൊന്നാമറ്റം തറവാട്ടിലെ മറ്റൊരു കുടുംബത്തെയും കൊലപ്പെടു ത്താ ന്‍ ശ്രമിച്ചിരുന്നതായി സൂചന. ഇതു സംബന്ധിച്ച് അടുത്ത ബന്ധുക്കളായ അഞ്ചു പേര്‍ പോലീസിന് മൊഴി നല്‍കി. ഒരിക്കല്‍ ജോളി വീട്ടിലെത്തി പോയശേഷം ഭക്ഷണം കഴിച്ചപ്പോള്‍ എല്ലാ വരും ഛര്‍ദിച്ചു. ഭക്ഷ്യവിഷബാധ എന്നാണ് ആദ്യം കരുതിയത്. എന്നാല്‍ രക്ത പരിശോധനയില്‍ വിഷാംശം കണ്ടെത്തി. കറി യിലാണ് വിഷാംശമുണ്ടായിരുന്നത്. മറ്റാര്‍ക്കോ വേണ്ടി ജോളി ക്വട്ടേഷന്‍ എടുത്ത് വന്നതാണോ എന്ന് സംശയിക്കുന്നതായും ബന്ധുക്കള്‍ പറഞ്ഞു. അതേസമയം, പൊന്നാമറ്റം കുടുംബത്തിലെ രണ്ടു മരണങ്ങളില്‍ക്കൂടി ദുരൂഹത വര്‍ധിക്കുകയാണ്. മരിച്ച ടോം തോമസിന്റെ രണ്ടു സഹോദരങ്ങളുടെ മക്കളുടെ മരണത്തിലാണ് സംശയം. അഗസ്റ്റിന്‍ എന്നയാളുടെ മകന്‍ വിന്‍സന്റ് 2002ല്‍ തൂങ്ങി മരിച്ചു. ഡൊമിനിക്ക് എന്നയാളുടെ മകന്‍ സുനീഷ് 2008ല്‍ വാഹനാപകടത്തില്‍ മരിച്ചു. ഇരുവര്‍ക്കും ജോളിയുമായി അടുത്ത ബന്ധവും സാമ്പത്തിക ഇടപാടുമുണ്ടായിരുന്നെന്നാണ് വിവരം. കേസില്‍ സമഗ്ര അന്വേഷണം വേണമെന്നും താന്‍ ട്രാപ്പിലാണെന്ന് സുനീഷിന്റെ ഡയറിക്കുറിപ്പില്‍ ഉണ്ടായിരുന്നുവെന്നും സുനീഷിന്റെ അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. എസ്പി ടി.ജി. സൈമണും ഡിവൈഎസ്പി ആര്‍. ഹരിദാസും തമ്മില്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍