രജനിയുടെ നായികയാവാന്‍ മഞ്ജു

തമിഴില്‍ ധനുഷിനൊപ്പമുള്ള അരങ്ങേറ്റം ഗംഭീരമാക്കിയതിന് പിന്നാലെ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ നായികയാവാന്‍ ഒരുങ്ങി മഞ്ജു വാര്യര്‍. ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്കാണ് മഞ്ജുവിനെ പരിഗണിക്കുന്നത്. വെട്രിമാരന്‍ സംവിധാനം ചെയ്ത അസുരനിലെ മഞ്ജുവിന്റെ അഭിനയം ഏറെ കയ്യടി നേടിയിരുന്നു. പിന്നാലെയാണ് ശിവയുടെ പേരിടാത്ത ചിത്രത്തിലേക്ക് മഞ്ജുവിനെ പരിഗണിക്കുന്നുവെന്ന റിപ്പോര്‍ട്ട് വരുന്നത്.സണ്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം നിര്‍മിക്കുന്നത്. എന്തിരനും പേട്ടയ്ക്കും ശേഷമാണ് സണ്‍ പിക്‌ചേഴ്‌സ് വീണ്ടും രജനിയുമായി കൈകോര്‍ക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍