ആധാര പകര്‍പ്പും ഇനി ഓണ്‍ലൈന്‍

തിരുവനന്തപുരം: പ്രമാണങ്ങളുടെ പകര്‍പ്പ് ഓണ്‍ലൈനായി ലഭ്യമാക്കാന്‍ രജിസ്‌ട്രേഷന്‍ വകുപ്പ് സംവിധാനമൊരുക്കി. ലോകത്തിന്റെ ഏതു ഭാഗത്തിരുന്നും പകര്‍പ്പിന് അപേക്ഷിക്കാനും സബ് രജിസ്ട്രാര്‍ ഓഫീസില്‍ പോകാതെ ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുക്കാനും കഴിയും. നവംബറില്‍ സംസ്ഥാനത്തെ 315 സബ് രജിസ്ട്രാര്‍ ഓഫീസുകളിലും ഇത് നിലവില്‍ വരും.പുതിയ കാലം പുതിയ സേവനം എന്ന ആശയത്തിന്റെ ഭാഗമായാണ് നടപടി. നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററാണ് സാങ്കേതികവിദ്യ ഒരുക്കിയത്. പ്രമാണങ്ങള്‍ നഷ്ടപ്പെടുന്ന സാഹചര്യത്തില്‍, ആധാരം രജിസ്റ്റര്‍ ചെയ്ത സബ് രജിസ്ട്രാര്‍ ഓഫീസില്‍ അപേക്ഷ നല്‍കി ഫീസ് ഒടുക്കി പകര്‍പ്പ് എടുക്കുന്നതാണ് നിലവിലെ രീതി. ഇതിന് കാലതാമസം നേരിടുന്നുണ്ട്. പകര്‍പ്പ് എപ്പോഴും ഓണ്‍ലൈനില്‍ കിട്ടുമെന്നതിനാല്‍ ഒരേ ആധാരത്തിന് പിന്നീട് എപ്പോഴൊക്കെ അപേക്ഷ ലഭിച്ചാലും വീണ്ടും പകര്‍പ്പ് തയ്യാറാക്കുന്ന അധിക ജോലിയും ഒഴിവാകും.രജിസ്‌ട്രേഷന്‍ വകുപ്പിന്റെ വെബ്‌സൈറ്റില്‍ (സലൃമഹമ ൃലഴശെേൃമശേീി.ഴീ്.ശി) ഓണ്‍ലൈനായി അപേക്ഷിച്ച് ഫീസും മുദ്രപ്പത്രത്തിന്റെ തുകയും ഇപേമെന്റായി അടയ്ക്കണം. ആധാരത്തിന്റെ പകര്‍പ്പ് കമ്പ്യൂട്ടര്‍ സഹായത്തോടെ തയ്യാറാക്കി സേവ് ചെയ്യും. ഇത് അപേക്ഷകന്‍ പണമൊടുക്കിയ ഇ സ്റ്റാമ്പില്‍ ഉള്‍പ്പെടുത്തി സബ് രജിസ്ട്രാറുടെ ഡിജിറ്റല്‍ സിഗ്‌നേച്ചറും ചേര്‍ത്ത് ഓണ്‍ലൈനായി നല്‍കും. പകര്‍പ്പ് തയ്യാറായാലുടന്‍ സന്ദേശം അപേക്ഷകന്റെ മൊബൈല്‍ ഫോണില്‍ വരും. ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുത്താല്‍ മതി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍