ബൃന്ദ മാസ്റ്റര്‍ സംവിധായികയാകുന്നു, ദുല്‍ഖര്‍ സല്‍മാന്‍ നായകന്‍ പ്രസിദ്ധ നൃത്ത സംവിധായിക ബൃന്ദ മാസ്റ്റര്‍

സംവിധായികയാകുന്നു.തമിഴില്‍ ഒരുങ്ങുന്ന ഈ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനാണ് നായകന്‍.ഫെബ്രുവരിയില്‍ ചിത്രീകരണം തുടങ്ങുമെന്നറിയുന്നു. 1998ല്‍ മഞ്ജു വാര്യരെ നായികയാക്കി ഛായാഗ്രാഹകന്‍ വേണു സംവിധാനം ചെയ്ത ദയ എന്ന ചിത്രത്തിലെ കൊറിയോഗ്രാഫിക്ക് ബൃന്ദ മാസ്റ്റര്‍ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. രജനികാന്ത്,കമലഹാസന്‍, മോഹന്‍ലാല്‍, വിജയ്,അജിത്ത്, സൂര്യ, ഐശ്വര്യ റായ് തുടങ്ങിയ പ്രമുഖ താരങ്ങള്‍ക്ക് നൃത്ത രംഗങ്ങള്‍ ഒരുക്കിയിട്ടുണ്ട്.ആമിര്‍ ഖാന്റെ പി.കെയുടെയും നൃത്ത സംവിധായികയായിരുന്നു ബൃന്ദ.ഒരു ചലച്ചിത്രം സംവിധാനം ചെയ്യുകയെന്നത് ബൃന്ദ മാസ്റ്ററുടെ ദീര്‍ഘനാളത്തെ ആഗ്രഹമായിരുന്നു.അതാണ് യാഥാര്‍ത്ഥ്യമാകുന്നത്.ദുല്‍ഖര്‍ ഇപ്പോള്‍ ചെന്നൈയില്‍ അനൂപ് സത്യന്‍ സംവിധായകനായി അരങ്ങേറുന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ്.ദുല്‍ഖര്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.കല്യാണി പ്രിയദര്‍ശനാണ് നായിക.സുരേഷ് ഗോപിയും ശോഭനയും ഇതു വരെ പേരിടാത്ത ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.നവംബര്‍ എട്ടിന് ദുല്‍ഖറിന്റെ ഇവിടത്തെ വര്‍ക്ക് പൂര്‍ത്തിയാകും.അതിന് ശേഷം ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന കുറുപ്പിന്റെ രണ്ടാം ഷെഡ്യൂളില്‍ ജോയിന്‍ ചെയ്യും.ദുല്‍ഖര്‍ തന്നെയാണ് ഈ ചിത്രവും നിര്‍മ്മിക്കുന്നത്.ജനുവരി വരെ ഇതിന്റെ ചിത്രീകരണം ഉണ്ടാകും. മുംബയ് ,അഹമ്മബാദ് എന്നിവിടങ്ങളിലാണ് ലൊക്കേഷന്‍.ബൃന്ദ മാസ്റ്ററിന്റെ ചിത്രത്തിന് ശേഷം ദുല്‍ഖര്‍ ഒരു തമിഴ് ചിത്രത്തിലും തെലുങ്ക് ചിത്രത്തിലും അഭിനയിക്കും.മലയാളത്തില്‍ ജോയി മാത്യുവിന്റെയും റോഷന്‍ ആന്‍ഡ്രൂസിന്റെയും ചിത്രങ്ങളിലാണ് ദുല്‍ഖര്‍ ഇനി അഭിനയിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍